Thodupuzha

ചെത്തുതൊഴിലാളികളുടെ കൂലി വർദ്ധിപ്പിച്ചു

തൊടുപുഴ: തൊടുപുഴ, തങ്കമണി, മൂലമറ്റം റേഞ്ചുകളിലെ കള്ള് ഷാപ്പുകളില്‍ ജോലി ചെയ്യുന്ന ചെത്തുതൊഴിലാളികളുടെ കൂല വര്‍ദ്ധിപ്പിച്ച് കരാറായി. കള്ള് ഷാപ്പ് ലൈസന്‍സികളും യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. ധാരണയനുസരിച്ച് ചെത്തുതൊഴിലാളികള്‍ക്ക് ഒരു ലിറ്റര്‍ കള്ളിന് രണ്ട് രൂപ പ്രകാരം വര്‍ദ്ധനവ് ലഭിക്കും. പനങ്കള്ളിന് 36 രൂപയും തെങ്ങിന്‍ കള്ളിന് 41 രൂപയും ലഭിക്കും. ഡി.എ 290ല്‍ നിന്ന് 20 രൂപ വര്‍ദ്ധിപ്പിച്ച് 310 രൂപ പ്രകാരം തൊഴിലാളികള്‍ക്ക് ലഭിക്കും. വര്‍ദ്ധിപ്പിച്ച ആനുകൂല്യങ്ങള്‍ 15 മുതല്‍ തൊഴിലാളികള്‍ക്ക് ലഭിക്കും. യോഗത്തില്‍ ലൈസന്‍സികളെ പ്രതിനിധീകരിച്ച് പി.ആര്‍. സജീവന്‍, കെ.ടി. തങ്കച്ചന്‍, കെ.ബി. ജിജിമോന്‍ എന്നിവരും യൂണിയനുകളെ പ്രതിനിധികരിച്ച് ടി.ആര്‍. സോമന്‍ (സി.ഐ.ടി.യു), പി.പി. ജോയി (എ.ഐ.ടി.യു.സി)?, വി.എന്‍. രവീന്ദ്രന്‍ (ബി.എം.എസ്) എന്നിവരും പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!