Thodupuzha

ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ 5ജി സേവനം ലഭ്യമാക്കണം:ഡീന്‍ കുര്യാക്കോസ് എം.പി

 

തൊടുപുഴ: ജില്ലയിലെ മൊബൈല്‍ കവറേജ് വരാത്ത മുഴുവന്‍ കേന്ദ്രങ്ങളിലും ടവറുകള്‍ ലഭ്യമാക്കാന്‍ യു.എഎസ്.ഒ. ഫണ്ടില്‍ നിന്നും കൂടുതല്‍ തുക വകയിരുത്തണമെന്നും ടൂറിസം സാധ്യതകള്‍ പരിഗണിച്ച് 5 ജി സേവനങ്ങള്‍ മൂന്നാര്‍ , തേക്കടി ഉള്‍പ്പടെ ഇടുക്കിയിലെ മുഴുവന്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നടപ്പാക്കണമെന്നും മന്ത്രി അശ്വിനി വൈഷ്ണവിനെ നേരില്‍ കണ്ട് ആവശ്യപ്പെട്ടു. മൂവാറ്റുപുഴ

ബി.എസ്.എന്‍.എല്‍. കസ്റ്റമര്‍ കെയര്‍ അടച്ചുപൂട്ടുന്നതുമായി ബന്ധപെട്ടു കേന്ദ്ര വാര്‍ത്ത വിനിമയ മന്ത്രി അശ്വിനി വൈഷ്ണവുമായി ചര്‍ച്ച ചെയ്തു. ബി.എസ്.എന്‍.എലിന്റെ തനതു സൗകര്യങ്ങള്‍ മറ്റുതരത്തില്‍ അന്യാധീനപ്പെടുത്തുന്നത് പ്രതിഷേധകരമാണെന്നും നിലവില്‍ തീരെ സൗകര്യം കുറഞ്ഞ സ്ഥലത്തേക്ക് ആണ് മാറ്റപ്പെട്ടിരിക്കുന്നതെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും എം.പി. ആവശ്യപ്പെട്ടു.

അങ്കമാലി-ശബരി റെയില്‍വേയുടെ തുടര്‍ച്ചക്കായി സര്‍ക്കാര്‍ ഉടന്‍ തന്നെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഉടന്‍ തന്നെ എം.പിമാരെയും സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളേയും, റെയില്‍വേ ഉദ്യോഗസ്ഥരെയും ഉള്‍ക്കൊള്ളിച്ച് യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.

Related Articles

Back to top button
error: Content is protected !!