IdukkiLocal Live

ട്രൈബല്‍ വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം : ജില്ലാ കളക്ടര്‍

ഇടുക്കി : അടിമാലി പട്ടിക വര്‍ഗ്ഗ വികസന ഓഫീസിന് കീഴില്‍ നടപ്പിലാക്കുന്ന അംബേദ്ക്കര്‍ സെറ്റില്‍മെന്റ് ഡവലപ്‌മെന്റ് പദ്ധതിക്ക് കീഴിലെ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാകളക്ടര്‍ ഷീബാ ജോര്‍ജ് നിര്‍ദ്ദേശിച്ചു. ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. പദ്ധതിയുടെ ഭാഗമായ പത്ത് സങ്കേതങ്ങളില്‍ ഏഴ് സങ്കേതങ്ങളിലെ നിര്‍മ്മാണ പ്രവൃത്തികളുടെ പാര്‍ട്ട് ബില്‍ യോഗം അംഗീകരിച്ചു. മൊത്തം 63 12178 ലക്ഷം രൂപയുടെ ബില്ലാണ് യോഗം അംഗീകരിച്ചത്. അഞ്ചാം മൈല്‍, കൊച്ചു കൊടക്കല്ല്, തലനിരപ്പന്‍ , കമ്മാളം കുടി , ഈച്ചാപെട്ടി, ചെമ്പട്ടി, പന്തടിക്കളം സങ്കേതങ്ങളിലെ പ്രവൃത്തികളാണ് യോഗം അവലോകനം ചെയ്തത്.

തുടര്‍ന്ന് നടന്ന ജില്ലാതല വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം 2024ലെ കോര്‍പ്പസ് ഫണ്ട് പ്രൊജക്റ്റ് പ്രൊപ്പോസലുകളും ചര്‍ച്ചചെയ്തു. ഐടി ഡിപി തൊടുപുഴ, ഐ ടി ഡി പി അടിമാലി എന്നിവിടങ്ങളിലെ പ്രൊപ്പോസലുകളാണ് യോഗം ചര്‍ച്ച ചെയ്തത്. ഐ ടി ഡി പി തൊടുപുഴ ഓഫീസിന് ആദ്യഘഡുവായി പതിനേഴ് ലക്ഷം രൂപയും അടിമാലി ഓഫീസിന് 3963601 രൂപയുമാണ് അനുവദിച്ചത്. യോഗത്തില്‍ വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങളായ കെ എ ബാബു, കെ.കെ ബാലകൃഷ്ണന്‍, കെ.ജി സത്യന്‍, മറ്റ് അംഗങ്ങള്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ദീപ ചന്ദ്രന്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!