Velliyamattom

ചെപ്പുകുളം മലയിലെ ഇരുകല്ലും മുടിയില്‍ നിന്ന് അടര്‍ന്ന് വീണ പാറ അപകടവസ്ഥയില്‍

പന്നിമറ്റം : വെള്ളിയാമറ്റം ചെപ്പുകുളം മലയിലെ ഇരുകല്ലും മുടിയില്‍ നിന്ന് അടര്‍ന്ന് വീണ പാറ അപകടവസ്ഥയില്‍. പന്നിമറ്റം കുറവക്കയത്തിന് ഒരു കിലോമീറ്റര്‍ അകലെ ഇരുകല്ലും മുടിക്ക് താഴെ പാറയിടുക്കില്‍ നിന്ന് നീരുറവ ഒഴുകുന്ന തോട്ടിലാണ് പാറ ഇപ്പോളുള്ളത്. അടര്‍ന്ന് വീണ പാറ ആദ്യം സമീപത്തെ ഇല്ലിയില്‍ തട്ടി നിന്നിരുന്നു പിന്നീട് ഇല്ലി തകര്‍ത്താണ് തോട്ടില്‍ പതിച്ചത്. പാറ ഏത് സമയത്തും തെന്നി താഴേയ്ക്ക് പതിക്കുമോയെന്ന ആശങ്കയിലാണ് മലയാടിവാരത്തുള്ള കുടുംബങ്ങള്‍. മഴക്കാലത്ത് കുത്തൊഴുക്കുള്ള തോടായതിനാല്‍ മണ്ണും ചെളിയും കല്ലും ഉള്‍പ്പെടെ ഒഴുകി വന്ന് പാറയില്‍ തട്ടി പാറയുള്‍പ്പെടെ പന്നിമറ്റം നഗരത്തില്‍ വരെ എത്തുമോയെന്ന ഭീതിയും നിലനില്‍ക്കുന്നുണ്ട്.
അപകടവസ്ഥയിലുള്ള പാറക്കല്ല് പൊട്ടിച്ചു നീക്കാന്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

 

Related Articles

Back to top button
error: Content is protected !!