ChuttuvattomThodupuzha

എംപിയുടെ ഇടപെടലില്‍ യുഎഇ മലയാളിക്ക് മോചനം

തൊടുപുഴ: യുഎഇ അജ്മാന്‍ റിയല്‍ എസ്റ്റേറ്റ് കേസില്‍ നിയമ കുരുക്കില്‍പ്പെട്ട് വര്‍ഷങ്ങളോളം കുടുങ്ങിക്കിടന്ന കട്ടപ്പന സ്വദേശി ജോയല്‍ മാത്യുവിന് ഡീന്‍ കുര്യാക്കോസ് എംപിയുടെ ഇടപെടലില്‍ മോചനം.
വിഷയവുമായി ബന്ധപ്പെട്ട് റിയല്‍ എസ്റ്റേറ്റ് അധികാരികളുമായി സംസാരിക്കുന്നതിന് എംപി ദുബായ് ഇന്‍കാസ് പ്രസിഡന്റ് നദീര്‍ കാപ്പാട്, ദുബായ് ഇന്‍കാസ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി അഖില്‍ തൊടീക്കളം, ഇന്‍കാസ് ഇടുക്കി ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ എന്നിവരെ ചുമതലപ്പടുത്തുകയും തുടര്‍ന്ന് അവരുടെ ഇടപെടല്‍വഴി വലിയ തുക ഒഴിവാക്കാനും കഴിഞ്ഞു.
ഇവര്‍ ആവശ്യപ്പെട്ട ബാക്കി തുക സുമനസുകളുടെ സഹായത്താല്‍ സ്വരൂപിച്ച് ബന്ധപ്പെട്ട ദുബായ് റിയല്‍ എസ്റ്റേറ്റ് ഓഫീസ് അധികൃതര്‍ക്കു ജോയലിന്റെ പിതാവിന്റെ സാന്നിധ്യത്തില്‍ കൈമാറിയതിന്റെ അടിസ്ഥാനത്തില്‍ ജോയലിനെതിരേ അജ്മാന്‍ മുനിസിപ്പാലിറ്റിയില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന കേസ് പിന്‍വലിക്കുകയും അദ്ദേഹത്തെ യുഎഇയില്‍ നിയമവിധേയ താമസക്കാരനാക്കുകയുമായിരുന്നെന്ന് എംപി പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!