ChuttuvattomThodupuzha

ഉടുമ്പന്നൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രന്‍ രാജിവെച്ചു

ഉടുമ്പന്നൂര്‍ : പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രന്‍ രാജിവെച്ചു. സിപിഐ പ്രതിനിധിയായിരുന്നു. എല്‍ഡിഎഫ് മുന്നണി ധാരണ പ്രകാരമാണ് രാജി. 16 അംഗ ഭരണ സമിതിയില്‍ ഉടുമ്പന്നൂര്‍ എല്‍ഡിഎഫ്- 13, യുഡിഎഫ്- 3 എന്നിങ്ങനെയാണ് കക്ഷി നില.
ഉടുമ്പന്നൂര്‍ പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ഹെഡ് ക്ലര്‍ക്കിനാണ് രാജി കൈമാറിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കുന്ന തീയതി പ്രകാരം പുതിയ വൈസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കും. കേരള കോണ്‍ഗ്രസിലെ (എം) ആതിര രാമചന്ദ്രനാണ് അടുത്ത വൈസ് പ്രസിഡന്റാകാന്‍ സാധ്യതയെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!