ChuttuvattomCrimeThodupuzha

തൊടുപുഴയില്‍ പാറമടയ്ക്ക് കരി ഓയിലും പെയിന്റും അടിച്ച് അനധികൃധ പാറ ഖനനം

തൊടുപുഴ: പാറമടയ്ക്ക് കരി ഓയിലും പെയിന്റും അടിച്ച് അനധികൃധ പാറ ഖനനം. സബ് കളക്ടര്‍ക്കുള്ളപ്പെടെ രണ്ട് മാസം മുമ്പ് പരാതി കൊടുത്തെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ആലക്കോട് പഞ്ചായത്തിലെ മരിയ ഗ്രാനൈറ്റ്‌സിലാണ് തട്ടിപ്പ് നടന്നത്. ഖനനത്തിന് കാലപ്പഴക്കമുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് കരി ഓയിലും പെയിന്റും ചേര്‍ത്ത് പാറമടയില്‍ അടിച്ചത്. കോടികളുടെ തട്ടിപ്പാണ് സംഭവവുമായി ബന്ധപ്പെട്ട് നടന്നത്. കഴിഞ്ഞ മെയ് മാസത്തിലാണ് തട്ടിപ്പ് നടത്തിയത്. പാറ പൊട്ടിച്ചാല്‍ ചാര നിറമാകും, പക്ഷെ അത് മറയ്ക്കുന്നതിന് വേണ്ടി പെയിന്റ് അടിച്ച് ഖനനം നടത്തുകയായിരുന്നു. മുമ്പ് പൊട്ടിച്ചെതെന്ന് പറഞ്ഞ് നാട്ടുകാരെയും റവന്യു ഉദ്യോഗസ്ഥരെയും കബളിപ്പിക്കാന്‍ വേണ്ടി കരി ഓയിലില്‍ പെയിന്റ് കലക്കിയതിന് ശേഷം പാറയില്‍ ജോലിക്കാരെ നിര്‍ത്തിയായിരുന്നു പെയിന്റ് അടിച്ചത്. ഇടുക്കി സബ് കളക്ടര്‍ക്ക് നാട്ടുകാര്‍ നേരിട്ട് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പാണ് നടപടി സ്വീകരിക്കേണ്ടത്. ഒന്നര ലക്ഷം ക്യൂബിക് മീറ്റര്‍ പാറ പൊട്ടിക്കാനുള്ള അനുമതിയാണ് മരിയ ഗ്രാനൈറ്റ്‌സിനുണ്ടായത് പക്ഷെ നാലര ലക്ഷം ക്യൂബിക് മീറ്റര്‍ പാറ പൊട്ടിച്ചു കടത്തിയെന്നാണ് പരാതി.

Related Articles

Back to top button
error: Content is protected !!