ChuttuvattomThodupuzha

പിടിതരാതെ പുള്ളിപ്പുലി വിഹാരം തുടരുന്നു

തൊടുപുഴ : കരിങ്കുന്നം പഞ്ചായത്തിലും തൊടുപുഴ നഗരസഭാ പ്രദേശങ്ങളിലും സാന്നിധ്യം സ്ഥിരീകരിച്ച് ആഴ്ചകള്‍ പിന്നിടുമ്പോഴും പിടിതരാതെ പുള്ളിപ്പുലി വിഹാരം തുടരുന്നു. ഇതിനിടെ കഴിഞ്ഞ രാത്രി വഴിത്തലയ്ക്ക് സമീപവും മലങ്കര എസ്റ്റേറ്റ് ഭാഗത്തും കണ്ടതായി സംശയിച്ചത് പുലിയല്ലെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. വഴിത്തല കോലടി റോഡില്‍ ജനവാസമേഖലയിലാണ് പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകളും വിസര്‍ജവും പ്രദേശവാസികള്‍ കണ്ടത്. ഇത് പുലിയുടേതല്ലെന്ന് ഉറപ്പിച്ചതായി വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.

മലങ്കര എസ്റ്റേറ്റ് ഭാഗത്ത് റബര്‍ വെട്ടാന്‍ പോയവരാണ് പുലിയെ കണ്ടതായി അറിയിച്ചത്. എന്നാല്‍ ഇവിടെയും പുലിയാണെന്ന് സംശയിക്കാവുന്ന ലക്ഷണങ്ങളൊന്നുമില്ല. ഇരു സ്ഥലങ്ങളിലും വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധ നടത്തിയിരുന്നു. മഞ്ഞമാവിലും പഴയമറ്റത്തും സ്ഥാപിച്ചിരിക്കുന്ന ക്യാമറകളില്‍ ഇതുവരെ പുലിയുടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല. നിലവില്‍ ഇല്ലിചാരി മലയില്‍നിന്ന് മാറ്റി പൊട്ടന്‍പ്ലാവിലാണ് കൂട് സ്ഥാപിച്ചിട്ടുള്ളത്.

 

 

Related Articles

Back to top button
error: Content is protected !!