Local LiveMoolammattam

വനമഹോത്സവ ആചരണം നടത്തി

മൂലമറ്റം : തൊടുപുഴ ന്യൂമാന്‍ കോളേജ് ബോട്ടണി വിഭാഗവും മൂലമറ്റം സേക്രട്ട് ഹാര്‍ട്ട് സ്‌കൂളും സംയുക്തമായി വനമഹോത്സവ ആചരണം നടത്തി. പശ്ചിമഘട്ടത്തിന്റെ ജൈവ വൈവിധ്യത്തേക്കുറിച്ചും, ആധുനീക ലോകത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയും ഓര്‍മ്മിപ്പിക്കുന്നതിനായാണ് വനമഹോത്സവാചരണം നടത്തിയത്. ഇതിനോടനുബന്ധിച്ച് നിരവധി ഫലവൃക്ഷ തൈകള്‍ നട്ടു. കോളേജ് അധ്യാപകരായ ജെയ് ബി സിറിയക്ക് , സി. മരിയറ്റ് ജോര്‍ജ്, എന്നിവര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി അവബോധന ക്ലാസ്സുകള്‍ നടത്തി.സ്‌കൂള്‍ മാനേജര്‍ സി. ഷേര്‍ളി എസ്എച്ച് സ്‌കൂളിലെ അധ്യാപകര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. പരിരാടികള്‍ക്ക് മൂന്നാം വര്‍ഷ ബോട്ടണി വിദ്യാര്‍ത്ഥികള്‍ നേതൃത്വം നല്‍കി.

 

Related Articles

Back to top button
error: Content is protected !!