ChuttuvattomThodupuzha

വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം നടന്നു

കോടിക്കുളം: സെന്റ് മേരീസ് ഹൈസ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം തൊടുപുഴ നഗരസഭ കൗണ്‍സിലര്‍ സനു കൃഷ്ണന്‍ നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. ജോണ്‍സണ്‍ പഴയ പീടികയില്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഷൈനി തോമസ്, പി.ടി.എ പ്രസിഡന്റ് ബിജോ ജോസഫ്, വിദ്യാര്‍ഥികളായ അരുണ്‍ തോമസ്, നിഖില ഷാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. അധ്യാപകരായ ബബിത തെരേസ ജെയിംസ്, നാന്‍സി മാത്യു, ബെന്നറ്റ് മാത്യു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!