Local LiveMuthalakodam

മുതലക്കോടം സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം നടത്തി

മുതലക്കോടം : മുതലക്കോടം സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തി. തൃപ്രയാര്‍ എന്‍എസ്എസ് കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. വി.എസ് റെജി ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാ. വര്‍ഗീസ് കണ്ണാടന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സുനി എം. കുര്യന്‍ , വാര്‍ഡ് കൗണ്‍സിലര്‍ ഷഹന ജാഫര്‍, പിടിഎ പ്രസിഡന്റ് ജില്‍സണ്‍ പീറ്റര്‍, എംപിടിഎ പ്രസിഡന്റ് സുജാത എ.വി. എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു.

 

Related Articles

Back to top button
error: Content is protected !!