ChuttuvattomThodupuzha

വി എസ് എം നസീറും , എസ് ഉഷകുമാരിയും സര്‍വീസില്‍ നിന്നും വിരമിക്കുന്നു

തൊടുപുഴ : കേരള എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന വി എസ് എം നസീറും സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്ന എസ് ഉഷകുമാരിയും സര്‍വീസില്‍ നിന്നും വിരമിക്കുന്നു. 1996 തൊടുപുഴ നഗരസഭ ഓഫീസില്‍ സര്‍വീസില്‍ പ്രവേശിച്ച വി എസ് എം നസീര്‍ 28 വര്‍ഷത്തെ സര്‍ക്കാര്‍ സര്‍വീസിനു ശേഷമാണ് വിരമിക്കുന്നത്. സര്‍വീസില്‍ പ്രവേശിച്ച നാള്‍ മുതല്‍ നഗരസഭ മേഖലയിലെ പ്രബല സംഘടനയായ കെഎംസിഎസ് യു വില്‍ അംഗമാവുകയും തുടര്‍ന്ന് തൊടുപുഴ യൂണിറ്റ് ജോയിന്‍ സെക്രട്ടറി,ട്രഷറര്‍,യൂണിറ്റ് സെക്രട്ടറി,കോട്ടയം ഇടുക്കി ജില്ലാ ജോയിന്‍ സെക്രട്ടറി,ജില്ലാ പ്രസിഡന്റ്,സംസ്ഥാന കമ്മിറ്റി അംഗം എഫ് എസ് ഇ ടി ഒ ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കെഎം സി എസ് യു -എന്‍ ജി ഒ യൂണിയന്‍ ലയനത്തിന്റെ ഭാഗമായി 2023 മുതല്‍ കേരള എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായും പ്രവര്‍ത്തിച്ചുവരികയാണ്.

2006 ല്‍ രാജാക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ സര്‍വ്വീസില്‍ പ്രവേശിച്ച എസ്. ഉഷാകുമാരി 18 വര്‍ഷത്തെ സര്‍ക്കാര്‍ സര്‍വ്വീസ് പൂര്‍ത്തീയാക്കിയാണ് സേനാപതി പി.എച്ച് സി യില്‍ നേഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികയില്‍ നിന്നും വിരമിക്കുന്നത് .സിവില്‍ സര്‍വീസിന്റെ ഭാഗമായ കാലം മുതല്‍ കേരള എന്‍ജിഒ യൂണിയനില്‍ അംഗമാവുകയും വിവിധ കാലഘട്ടങ്ങളില്‍ ഉടുമ്പന്‍ചോല ഏരിയ പ്രസിഡന്റ് ,ട്രഷറര്‍ ,ഏരിയ കമ്മിറ്റിയംഗം, ജില്ലാ കൗണ്‍സില്‍ അംഗം .സംസ്ഥാന കൗണ്‍സില്‍ അംഗം എന്ന നിലകളില്‍ പ്രവര്‍ത്തിച്ചു.ജീവനക്കാരുടെയും അധ്യാപകരുടെയും അവകാശാനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ നിരവധിയായ പ്രക്ഷോഭ സമരങ്ങള്‍ക്കും ദേശീയ പണിമുടക്കത്തിനും ഇരുവരും ജില്ലയില്‍ ആകെ നേതൃത്വപരമായ പങ്ക് വഹിച്ചു.

Related Articles

Back to top button
error: Content is protected !!