ChuttuvattomThodupuzhaUncategorized

തൊഴിലുറപ്പ്, അങ്കണവാടി,ആശാ ജീവനക്കാരുടെ വേതനം പരിഷ്‌ക്കരിക്കണം :  ഡീന്‍ കുര്യാക്കോസ് എംപി

തൊടുപുഴ : തൊഴിലുറപ്പ്, അങ്കണവാടി, ആശാ ജീവനക്കാരുടെ കഠിനാധ്വാനത്തിന് അര്‍ഹമായ വേതനം ഉറപ്പുവരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി . സര്‍ക്കാര്‍ ക്ഷേമ പദ്ധതികളുടെ ഒഴിച്ചു കൂടാനാകാത്ത ഘടകമായിട്ടും, അങ്കണവാടി അധ്യാപകരും, തൊഴിലുറപ്പ് പദ്ധതി ജീവനക്കാരും, ആശാ വര്‍ക്കര്‍മാരും കൈപ്പറ്റുന്നത് വളരെ തുച്ഛമായ ശമ്പളമാണ്. എന്‍എച്ച്എമ്മിന് കീഴിലുള്ള ഫണ്ട് കൃത്യമായി അനുവദിക്കാത്തതാണ് ഇതിനു കാരണം.

പുതുച്ചേരിയില്‍ ഒരു ആശാ വര്‍ക്കര്‍ക്ക് നിശ്ചിത അലവന്‍സായി 10,000 രൂപ നല്‍കുന്നു. ഇത് മധ്യപ്രദേശില്‍ 6,000 രൂപയും, പശ്ചിമ ബംഗാളില്‍ 4,500 രൂപയും, കേരളത്തില്‍ 6,000 രൂപയുമാണ് – സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി 4,000 രൂപയും ബാക്കി 2,000 രൂപ പഞ്ചായത്ത് വിഹിതവുമാണ്. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ ഈ തുക വളരെ തുച്ഛമാണ്. അതിനാല്‍ അടിയന്തിരമായി അങ്കണവാടി, ആശാ പ്രവര്‍ത്തകരുടെ മാസ വേതനം 25,000 രൂപയായി ഉയര്‍ത്തണമെന്ന് എംപി ആവശ്യപ്പെട്ടു. ഒപ്പം തന്നെ തൊഴിലുറപ്പ് പദ്ധതി ജീവനക്കാര്‍ക്ക് പ്രദേശത്തെ ജീവിത വേതനവുമായി പൊരുത്തപ്പെടുന്ന രീതിയിലുള്ള ദിവസവേതനം വര്‍ദ്ധിപ്പിക്കണമെന്നും ഡീന്‍ കുര്യാക്കോസ് ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.

 

Related Articles

Back to top button
error: Content is protected !!