AccidentKullamavLocal Live

കുളമാവ് ഡാമിൽ കാണാതായ ആളെ കണ്ടെത്തിയില്ല

ക​ള​മാ​വ്: മ​ത്സ്യ ബ​ന്ധ​ന​ത്തി​നി​ട​യി​ൽ കു​ള​മാ​വ് ജ​ലാ​ശ​യ​ത്തി​ൽ ഫൈ​ബ​ർ വ​ള്ളം മു​ങ്ങി കാ​ണാ​താ​യ കോ​ഴി​പ്പി​ള്ളി വ​ല്ല്യ​വീ​ട്ടി​ൽ ദി​വാ​ക​ര​നെ ര​ണ്ടാം ദി​വ​സ​വും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ സ്കു​ബാ ടീ​മും ഈ​രാ​റ്റു​പേ​ട്ട ന· ​സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്നാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. കു​ള​മാ​വ് എ​ൻ​പി​ഒ​എ​ൽ ടീം ​ന​ൽ​കി​യ ബോ​ട്ടു​ക​ളും തെ​ര​ച്ചി​ലി​ന് ഉ​പ​യോ​ഗി​ച്ചു.

കു​ള​മാ​വ് എ​സ്.​ഐ. ന​സീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘ​വും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ തെ​ര​ച്ചി​ൽ അ​വ​സാ​നി​പ്പി​ച്ചു. എ​ഡി​എ​മ്മി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം ഇ​ന്നു തെ​ര​ച്ചി​ൽ പു​ന​രാ​രം​ഭി​ക്കും. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ​യാ​ണ് മൂ​ന്നം​ഗ സം​ഘം ഡാ​മി​ൽ മീ​ൻ പി​ടി​ക്കാ​ൻ പോ​യ​ത്. ദി​വാ​ക​ര​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ബാ​ബു​ക്കു​ട്ട​ൻ, അ​തീ​ഷ് എ​ന്നി​വ​രെ നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി​യി​രു​ന്നു.

Related Articles

Back to top button
error: Content is protected !!