ChuttuvattomThodupuzha

വന്യജീവി ആക്രമണം, സര്‍ക്കാര്‍ നിസ്സംഗത തുടരുന്നത് പ്രതിഷേധാര്‍ഹം : കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ ജേക്കബ്

തൊടുപുഴ : വന്യജീവികളുടെ ആക്രമണം ദിനംപ്രതി തുടരുമ്പോഴും സംസ്ഥാന സര്‍ക്കാരിന്റെ തികഞ്ഞ നിസ്സംഗത തുടരുന്നത് അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് കേരളാ കോണ്‍ഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ ജേക്കബ് . വനം വകുപ്പ് മന്ത്രിയുടെയോ മുഖ്യമന്ത്രിയുടെയോ ഭാഗത്തു നിന്ന് അനങ്ങാപ്പാറനയമാണുണ്ടായിട്ടുള്ളത്. ഓരോ ദിവസവും വന്യജീവികളുടെ ആക്രമണത്തില്‍ നിരവധി ജനങ്ങള്‍ക്കാണ് പരിക്കുപറ്റിയിട്ടുള്ളത്. വന്യജീവികളെ നിയന്ത്രിക്കാന്‍ നിരവധി നിര്‍ദ്ദേശങ്ങള്‍ സര്‍വ്വകക്ഷി സമ്മേളനത്തില്‍ ഉയര്‍ന്നു വന്നെങ്കിലും ഒരു നിര്‍ദ്ദേശവും നടപ്പിലാക്കാന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. വനം മന്ത്രി ഉടന്‍ ജില്ല സന്ദര്‍ശിക്കാന്‍ തയ്യാറാകണം.

മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിതരണം ചെയ്യുന്നത് തെരഞ്ഞെടുപ്പ് ചട്ടം ലംഘനമാണ്. ഈ ലഘുലേഖ അച്ചടിക്കുന്നത് സര്‍ക്കാര്‍ ചിലവിലാണ്. അച്ചടിക്കൂലി പാവപ്പെട്ടവര്‍ക്ക് പെന്‍ഷന്‍ നല്‍കാനും സിവില്‍ സപ്ലൈസ് ഡിപ്പോയിലും മാവേലിസ്റ്റോറിലും നിത്യോപയോഗ സാധനങ്ങള്‍ എത്തിക്കുവാനും സര്‍ക്കാര്‍ തയ്യാറാകേണ്ടതായിരുന്നു. സര്‍ക്കാരിന്റെ ഈസ്റ്റര്‍ ചന്തയില്‍ നിത്യോപയോഗ സാധനങ്ങള്‍ ഒന്നും ഉണ്ടിയിരുന്നില്ലെന്ന് ജേക്കബ് ചൂണ്ടിക്കാട്ടി. ഏപ്രില്‍ ഒന്നു മുതല്‍ സംസ്ഥാത്ത് വമ്പിച്ച വിലക്കയറ്റമുണ്ടാകുന്ന നിലയിലാണ് സര്‍ക്കാര്‍ നികുതി വര്‍ധിപ്പിച്ചിട്ടുള്ളത്. ഭൂമിയുടെ താരിഫു വില ഇരുപത് ശതമാനമാണ് വര്‍ദ്ധിപ്പിക്കുന്നത്. വെള്ളക്കരം ഉള്‍പ്പെടെ എല്ലാ മേഖലയിലും നികുതി വര്‍ധനവാണെന്നും ഇത് സാധാരണക്കാരുടെ ജീവിതത്തെ കാതലായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button
error: Content is protected !!