ChuttuvattomThodupuzha

വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം വേണം : സംയുക്ത കര്‍ഷക സമിതി

തൊടുപുഴ : വന്യജീവികളുടെ ആക്രമണത്തെ തടഞ്ഞുനിര്‍ത്താന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംയുക്ത കര്‍ഷക സമിതി 11ന് കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ മൂന്നാര്‍ പോസ്റ്റോഫീസിലേക്ക് നടത്തുന്ന മാര്‍ച്ചും ധര്‍ണയും വിജയിപ്പിക്കണമെന്ന് സംയുക്ത കര്‍ഷകസമിതി ജില്ല ചെയര്‍മാന്‍ മാത്യു വര്‍ഗീസും കണ്‍വീനര്‍ റോമിയോ സെബാസ്റ്റ്യനും ആവശ്യപ്പെട്ടു. തിങ്കളാഴ്ച രാവിലെ 11 ന് മൂന്നാര്‍ പോസ്റ്റ് ഓഫീസിനു മുമ്പില്‍ നടക്കുന്ന മാര്‍ച്ച് എം.എം. മണി എംഎല്‍എ ഉദ്ഘാടനം ചെയ്യും. വിവിധ സംഘടനകളുടെ പ്രമുഖരായ നേതാക്കള്‍ പങ്കെടുക്കും.

 

Related Articles

Back to top button
error: Content is protected !!