Thodupuzha

വനിതാദിനം ആചരിച്ചു 

 

അരിക്കുഴ: അന്താരാഷ്ട്ര വനിതാദിനത്തില്‍ വനിതകള്‍ ആയിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് കരിയര്‍ ഗുരു സോമരാജന്‍ തയാറാക്കിയ 200 രൂപ വിലയുള്ള പൊതുവിജ്ഞാന പുസ്തകം സൗജന്യമായി അരിക്കുഴ ജേസീസിന്റെ ആഭിമുഖ്യത്തില്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം തൊടുപുഴ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രാജു തരണിയില്‍ നിര്‍വഹിച്ചു. ജെ.സി.ഐ പ്രസിഡന്റ് അജോ ഫ്രാന്‍സിസ്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അഖില്‍ സുഭാഷ്, ബാബു പള്ളിപ്പാട്ട്, ബെന്നി ജോസഫ്, കെ. ആര്‍. സോമരാജന്‍, സെക്രട്ടറി ജെറിന്‍ കുര്യന്‍, സുരേഷ് ബാബു, സുജിത് സണ്ണി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി

Related Articles

Back to top button
error: Content is protected !!