ArakkulamLocal Live

അറക്കുളത്ത് വനിതാ ദിനാചരണവും വിജ്ഞാനവികസന സദസും നാളെ

അറക്കുളം : ലോക വനിതാ ദിനമായ മാര്‍ച്ച് 8ന് സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ അറക്കുളത്ത് വിജ്ഞാന വികസന സദസ്‌ സംഘടിപ്പിക്കുന്നു. പുതിയ തലമുറയെ വായനാ ലോകത്തേക്കും, വിജ്ഞാന സമൂഹത്തിലേക്കും എത്തിക്കുവാനുമായി പ്രവര്‍ത്തിക്കുന്ന പ്രധാന കേന്ദ്രമായ ഗ്രന്ഥശാലകളുടെ പ്രാധാന്യത്തെക്കുറിച്ച് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനായാണ് വിജ്ഞാന വികസ സദസ്‌
സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച 10.30 ന് അറക്കുളം പന്ത്രണ്ടാം മൈലിലെ ജയ്ഹിന്ദ് ലൈബ്രറി ഹാളില്‍ നടത്തുന്ന പരിപാടി ലൈബ്രറി കൗണ്‍സില്‍ താലൂക്ക് കമ്മറ്റിയംഗം ലിസിയമ്മ മാണി ഉദ്ഘാടനം ചെയ്യും.

പരിപാടിയില്‍ സ്ത്രീകളെ ബാധിക്കുന്ന രോഗങ്ങളെക്കുറിച്ചും, അതിനുള്ള പ്രതിവിധികളെക്കുറിച്ചും ആരോഗ്യ വകുപ്പില്‍ നിന്നുള്ള മിഡ് ലെവല്‍ സര്‍വ്വീസ് പ്രൊവൈഡര്‍മാരായ ജിലു ജോബി, ട്രീസാ കുര്യന്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിക്കും. സ്വാശ്രയ സംഘങ്ങള്‍ വഴി വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ച് മൂലമറ്റം, തുടങ്ങനാട് ഫെറോനാകളുടെ കോര്‍ഡിനേറ്റര്‍ ജിഷ സാബു വിവരിക്കും. അറക്കുളം പഞ്ചായത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും വനിതാ നേതാക്കള്‍, വനിതാ ജനപ്രതിനിധികള്‍ കുടുംബശ്രീ ചുമതലക്കാര്‍ തുടങ്ങി പ്രധാനപ്പെട്ട വനിതാ പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുക്കും.

 

Related Articles

Back to top button
error: Content is protected !!