Thodupuzha

വനിതാ ലീഗ് ജില്ലാ ഭാരവാഹികള്‍

 

തൊടുപുഴ: പുതുക്കിയ മെമ്പര്‍ഷിപ്പടിസ്ഥാനത്തില്‍ വനിതാ ലീഗ് ജില്ലാ കമ്മിറ്റി നിലവില്‍ വന്നു. ഭാരവാഹികളായി ഷഹന ജാഫര്‍ തൊടുപുഴ (പ്രസിഡന്റ്), ബീമാ അനസ് കുമാരമംഗലം (ജനറല്‍ സെക്രട്ടറി), സല്‍മ ബഷീര്‍ ആനച്ചാല്‍ (ട്രഷറര്‍ ), ഹഫ്സ സമദ് തൊടുപുഴ (സീനിയര്‍ വൈസ് പ്രസിഡന്റ്), ഷെറീന സലിം തൊടുപുഴ, ഷെമീന നാസര്‍ കുമാരമംഗലം, സുലൈഖ ഇബ്രാഹിം ഇടുക്കി, സൗദ അബ്ദുള്‍ റഹ്‌മാന്‍ ഉടുമ്പന്നൂര്‍, താഹിറ അമീര്‍ ഇടവെട്ടി(വൈസ് പ്രസിഡന്റുമാര്‍), റസിയ കാസിം തൊടുപുഴ, ഹലീമ നാസര്‍ കോടിക്കുളം, സുബൈദ സുബൈര്‍ വണ്ണപ്പുറം, നസീമ അഷ്റഫ് തൊടുപുഴ, നസി സുബൈര്‍ ഇരുമ്പുപാലം, സാബിറ ജലീല്‍ തൊടുപുഴ (സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു. ജില്ലാ ലീഗ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ ഷാനിത അലിയാര്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി.എം സലിം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. എം .എ ഷുക്കൂര്‍, ജനറല്‍ സെക്രട്ടറി കെ.എസ് സിയാദ്, വനിതാ ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റംഗം ജുബൈരിയ ഷുക്കൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!