ChuttuvattomThodupuzha

ലോക അർബുദ ദിനം ആചരിച്ചു

തൊടുപുഴ : കാരിക്കോട് ജില്ലാ ആശുപത്രി ഓങ്കോളജി വിഭാഗവും, തൊടുപുഴ ബാര്‍ അസോസിയേഷനും ചേര്‍ന്ന് ലോക അര്‍ബുദ ദിനം ആചരിച്ചു. ഓങ്കോളജി വിഭാഗം മേധാവി ഡോ.സിയൂസ്.ജെ അധ്യക്ഷത വഹിച്ചു. ജില്ലാ ആശുപത്രിയിലെ കീമോ യൂണിറ്റിലേക്ക് തൊടുപുഴ ബാര്‍ അസ്സോസിയേഷന്‍ രണ്ട് വീല്‍ച്ചെയറുകളും വിതരണം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ.അജി പി.എന്‍., ആര്‍.എം.ഒ. ഡോ. പ്രീതി.സി.ജെ, ഓങ്കോളജിസ്റ്റ് ഡോ.ജോബിന്‍ ജോസ്, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.ഷാജി കുര്യന്‍, നഴ്‌സിംഗ് സൂപ്രണ്ട് ഇന്‍ചാര്‍ജ് ഷീജ എസ്.കീമോ യൂണിറ്റ് ഇന്‍ചാര്‍ജ് ഷീമോള്‍ ലാല്‍, ബാര്‍ അസോസിയേഷന്‍ പ്രതിനിധികളായ അഡ്വ.പ്രസാദ് കാവളക്കാട്ട്, അഡ്വ.പ്രേംജി സുകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!