ChuttuvattomThodupuzha

യോഗ സര്‍ട്ടിഫിക്കറ്റ് പഠന പരിപാടി : അപേക്ഷിക്കുന്നതിനുള്ള തീയതി ദീര്‍ഘിപ്പിച്ചു

ഇടുക്കി : സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആദിമുഖ്യത്തിലുള്ള എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് 2024 ജനുവരി സെഷനില്‍ നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പഠന പരിപാടിക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി ദീര്‍ഘിപ്പിച്ചു.ഫെബ്രുവരി 15 ആണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി.  യോഗദര്‍ശനത്തിലും, യോഗാസന പ്രാണായാമ പദ്ധതികളിലും സാമാന്യജ്ഞാനം ലഭിക്കുന്ന തരത്തിലാണ് ഈ പഠന പരിപാടി ചിട്ടപ്പെടുത്തിയിട്ടുള്ളത്. പൊതു അവധി ദിവസങ്ങളില്‍ സംഘടിപ്പിക്കുന്ന സമ്പര്‍ക്ക (പ്രായോഗിക പരിശീലനം) ക്ലാസ്സുകള്‍, ഓരോ വിഷയത്തിലും തയ്യാറാക്കിയിട്ടുള്ള സ്വയം പഠന സഹായികള്‍,നേരിട്ടും ഓണ്‍ലൈനിലുമായി നടക്കുന്ന തിയറി ക്ലാസ്സുകള്‍ എന്നീ മാര്‍ഗ്ഗങ്ങളിലൂടെയാണ് യോഗ പഠനം ക്രമീകരിക്കുന്നത്.

എഴുത്തു പരീക്ഷകള്‍, അസൈന്‍മെന്റുകള്‍, പ്രോജക്ട്, പ്രാക്ടിക്കല്‍ പരീക്ഷകള്‍ എന്നീ മാര്‍ഗ്ഗങ്ങളിലൂടെയാണ് പഠന പരിപാടിയുടെ മൂല്യനിര്‍ണ്ണയം. പഠന പരിപാടിക്ക് അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് പാസ്സ് അല്ലെങ്കില്‍ തത്തുല്യ യോഗ്യതയാണ്. അപേക്ഷകര്‍ 17 വയസ്സ് പൂര്‍ത്തിയാക്കിയിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല. പഠന പരിപാടി വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് +2 യോഗ്യതയുള്ള പക്ഷം യോഗ ഡിപ്ലോമ ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാം ലാറ്ററല്‍ എന്‍ട്രി വഴി ആറുമാസത്തെ പഠനം കൊണ്ട് പൂര്‍ത്തിയാക്കാം.  https://app.srccc.in/register   എന്ന വെബ് സൈറ്റ് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്‌. വിശദവിവരങ്ങള്‍ തിരുവനന്തപുരം നന്ദാവനത്തുള്ള എസ്.ആര്‍.സി. ഓഫീസില്‍ നിന്ന് നേരിട്ടും ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് വന്‍ പി. ഒ., തിരുവനന്തപുരം – 33. ഫോണ്‍ നം: 04712325101, 8281114464. വിശദാംശങ്ങൾ http://www.srccc.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്.

ഇടുക്കി ജില്ലാ പഠന കേന്ദ്രം: ആർട്ട് ഓഫ് ലിവിങ് യോഗ. തൊടുപുഴ: 9446132527

 

 

Related Articles

Back to top button
error: Content is protected !!