ChuttuvattomThodupuzha

കോലാനി മാതൃകാ ഹോമിയോ ആശുപത്രിയില്‍ യോഗാ ദിനാചരണം നടത്തി

തൊടുപുഴ : അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് കോലാനി മാതൃകാ ഹോമിയോ ആശുപത്രിയില്‍ യോഗാ ദിനാചരണം നടത്തി. തൊടുപുഴ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ജെസ്സി ആന്റണി ഉദ്ഘാടനം ചെയ്തു. യോഗ പരിശീലിക്കുന്നവര്‍ യോഗയിലൂടെ ലഭിക്കുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്കു കൂടി പരിചയപ്പെടുത്തി സമൂഹത്തിനാകെ ഗുണം കിട്ടുന്ന വിധത്തില്‍ പ്രചരണം നടത്തണമെന്ന് ജസ്സി ആന്റണി പറഞ്ഞു. ആയുഷ് മന്ത്രാലയത്തിന്റെ കീഴില്‍ ആണ് കോലാനി ഹോമിയോ ആശുപത്രിയില്‍ സൗജന്യ യോഗ പരിശീലനം നടത്തുന്നത്.യോഗ പരിശീലക ശശികല ബിജു അധ്യക്ഷത വഹിച്ചു. ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ അനുവിജയന്‍ മുഖ്യപ്രഭാഷണം നടത്തി. 35 വര്‍ഷമായി യോഗ പരിശീലിക്കുന്ന ഡാളന്‍ ജോസഫ് യോഗാദിന സന്ദേശം നല്‍കി.സുരേഷ് പി.കെ., എം.എന്‍.സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!