ChuttuvattomThodupuzha

പിണറായി പോലീസിന്റെ ഗുണ്ടാവിളയാട്ടത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച്

തൊടുപുഴ: കടക്കെണി മൂലം സംസ്ഥാനം പെറുതിമുട്ടി നില്‍ക്കുമ്പോഴും കോടിക്കണക്കിന് രൂപ കടമെടുത്ത് ധൂര്‍ത്ത് നടത്തുന്ന സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസിനെതിരെ ഉയരുന്ന യൂത്ത് കോണ്‍ഗ്രസിന്റ ജനാധിപത്യ സമരങ്ങളെ അടിച്ചമര്‍ത്തുവാനായി ഗുണ്ടാ അക്രമം അഴിച്ചുവിടുന്ന പോലീസ് നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് ബിലാല്‍ സമദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി മാത്യു കെ ജോണ്‍ ഉദ്ഘാടനം ചെയ്തു. ഗുണ്ടാവിളയാട്ടം പോലീസ് തുടര്‍ന്നാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരിച്ചടിക്കുമെന്നും മുഖ്യമന്ത്രിയുടെ സുരക്ഷ സേന കൊടും ക്രിമിനലുകളായി അധതിച്ചിരിക്കിന്നുവെന്നും മാത്യു പറഞ്ഞു. സംസ്ഥാന സെക്രട്ടറി അരുണ്‍ പൂച്ചക്കുഴി നേതാക്കളായ ടോണി തോമസ്, ബിപിന്‍ ഈട്ടിക്കന്‍, ബിപിന്‍ അഗസ്റ്റിന്‍, ഷാനു ഷാഹുല്‍, എം.എച്ച് സജീവ്, പി.ആര്‍ രാജേഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു. ഫൈസല്‍ ടി.എസ്, ജോസുകുട്ടി ജോസഫ്, ജോജോ വെച്ചൂര്‍, റഹ്‌മാന്‍ ഷാജി, അല്‍ത്താഫ് സുധീര്‍, പ്രിന്‍സ് ജോര്‍ജ്, ഫിലിപ്പ് ജോമോന്‍, ജോസ് കെ പീറ്റര്‍, ബിപിന്‍ ജോസഫ്, ജോബിസ് മുട്ടം, കെ.എം ഷാജഹാന്‍, റെഷീദ് കപ്രാട്ടില്‍ ലിജോ മഞ്ചപ്പിള്ളി എന്നിവര്‍ നേതൃത്വം നല്‍കി.

 

Related Articles

Back to top button
error: Content is protected !!