ChuttuvattomThodupuzha

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിനു മുമ്പിലുള്ള കലുങ്കിന് വീതി കൂട്ടണം : കേരളാ കോണ്‍ഗ്രസ് (എം)

തൊടുപുഴ : കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിനു മുമ്പിലുള്ള കലുങ്കിന് വീതി കൂട്ടണമെന്ന് കേരളാ കോണ്‍ഗ്രസ് (എം). നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായി മോര്‍ ജംഗ്ഷന്‍ മുതല്‍ മൂപ്പില്‍ കടവ് പാലം വരെയുള്ള പിഡബ്ല്യൂഡി വക സ്ഥലം പൂര്‍ണമായും വിനിയോഗിച്ച് റോഡിന് ഇരുവശവും വീതി കൂട്ടി ടാര്‍ ചെയ്യുവാന്‍ നടപടി സ്വീകരിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് എം മുനിസിപ്പല്‍ മണ്ഡലം കമ്മിറ്റികളുടെ സംയുക്ത യോഗം പൊതുമരാമത്തു വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു.

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് മുമ്പിലുള്ള കലുങ്ക് വീതി കൂട്ടി പുനര്‍ നിര്‍മ്മിക്കണമെന്നും ഇതുവഴി മോര്‍ ജംഗ്ഷനിലെ ഗതാഗത കുരുക്ക് ഒരു പരിധി വരെ ഒഴിവാക്കാന്‍ കഴിയുമെന്നും കെ എസ് ആര്‍ ടി സി യുടെ ഉടമസ്ഥതയില്‍ സ്റ്റാന്റിനു മുമ്പിലുള്ള സ്ഥലം പാര്‍ക്കിംഗിനു ഉപയോഗപ്പെടുത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രൊഫ. കെ ഐ ആന്റണി, റെജികുന്നംകോട്ട്, ജയകൃഷ്ണന്‍ പുതിയടത്ത്, പ്രൊഫ. ജെസ്സി ആന്റണി, ഷീന്‍ വര്‍ഗീസ്സ്, അഡ്വ. പി കെ മധു നമ്പൂതിരി, അംബിക ഗോപാലകൃഷ്ണന്‍, ലിപ്‌സണ്‍ കൊന്നക്കല്‍, ഡോണി കട്ടക്കയം, റോയ് പുത്തന്‍കുളം, ബേബി പടിപ്പുര, നൗഷാദ് മുക്കില്‍,മാത്തുകുട്ടി നടുവിലേടത്ത്, സണ്ണി കാവുപ്പുര, ജോസ് ആക്കപടി, ബേബി ഓണാട്ട്, ജോയി കാവും പുറം,ബാബു കടമാനത്ത് , സാജു പോള്‍ കൊന്നക്കല്‍,മാത്യു പൊട്ടന്‍പ്ലാക്കല്‍,സി എ ഷണ്മുഖം, തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!