Muvattupuzha

യുവദീപ്തി കെസിവൈഎം കോതമംഗലം രൂപത : വാര്‍ഷിക കൗണ്‍സില്‍ യോഗം 21ന്

മൂവാറ്റുപുഴ : യുവദീപ്തി കെസിവൈഎം കോതമംഗലം രൂപതയുടെ 2023-24 പ്രവര്‍ത്തനവര്‍ഷത്തെ വാര്‍ഷിക കൗണ്‍സില്‍ യോഗം 21ന് രാവിലെ 8.30 മുതല്‍ മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററല്‍ സെന്ററില്‍ നടത്തപ്പെടും. കോതമംഗലം രൂപത അധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ഉദ്ഘാടനം ചെയ്യും. കെസിവൈഎം കോതമംഗലം രൂപത പ്രസിഡന്റ് ജെറിന്‍ മംഗലത്തുകുന്നേല്‍ യോഗത്തിന് അധ്യക്ഷത വഹിക്കും. 14 ഫൊറോനകളില്‍ നിന്നായി 120 ലധികം യുവജന നേതാക്കള്‍ കൗണ്‍സിലില്‍ പങ്കെടുക്കും. കൗണ്‍സില്‍ യോഗത്തില്‍ പുതിയ പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും അധികാര കൈമാറ്റവും നടത്തപ്പെടും.

 

Related Articles

Back to top button
error: Content is protected !!