നിയന്ത്രണം വിട്ട കാര്‍ മരത്തില്‍ ഇടിച്ചു: ഒരാള്‍ക്ക് പരുക്ക്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/08/IMG-20220825-WA0004.jpg?resize=780%2C470&ssl=1?v=1661392235)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ഇടുക്കി: നിയന്ത്രണം വിട്ട കാര്‍ മരത്തില്‍ ഇടിച്ച് ശിഖരം ഒടിഞ്ഞ് വീണ് സമീപത്ത് നിന്നിരുന്നയാള്‍ക്ക് പരുക്ക്. കൊല്ലം സ്വദേശിയും ടാക്സി ഡ്രൈവറുമായ ലീന്ബോയി ഗ്രീഷ്യസിനാണ് പരുക്കേറ്റത്. പഴയ മൂന്നാര്‍ കെ.എസ്.ആര്.ടി.സി ഡിപ്പോയുടെ സമീപത്തായിരുന്നു അപകടം. മൂന്നാര്‍ സന്ദര്‍ശിക്കാനെത്തിയ ആലുപ്പുഴ സ്വദേശികളായ ആഷിക് (26), സിബിന്ഷാദ് (25) എന്നിവര്‍ സഞ്ചരിച്ച ഇന്നോവകാറാണ് അപകടം ഉണ്ടാക്കിയത്. അമിതവേഗതയിലെത്തിയ കാര്‍ ഡിപ്പോയ്ക്ക് സമീപത്തെ മരത്തിലാണ് ആദ്യം ഇടിച്ചു കയറിയത്. പിന്നീട് സമീപത്തുണ്ടായിരുന്ന സ്കൂട്ടറും ഇടിച്ചു തകര്‍ത്തു. ഇടിയുടെ ആഘാതത്തില്‍ ഒടിഞ്ഞ മരം ദേഹത്ത് വീണാണ് ലീന്ബോയ് ഗ്രീഷ്യസിന് പരുക്കേറ്റത്. ഇയാള്‍ സമീപത്തെ കടയില്‍ നിന്നും ചായ വാങ്ങി കുടിക്കുകയായിരുന്നു.
പരുക്കേറ്റയാളെ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്കിയ ശേഷം കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിന് ഇടയാക്കിയത്. ഇവര്‍ക്ക് കാര്യമായ പരുക്കില്ല. കൊല്ലം സ്വദേശിയുടെ പരുക്ക് ഗുരുതരമാണ്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)