വിദ്യാര്‍ഥിനിക്കു നേരെ ലൈംഗികാതിക്രമം: അധ്യാപകന് പോലീസില്‍ കീഴടങ്ങി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/08/n41516205816609894912170c3a6991a44d283d66046e9df1828a9c6ab553e66bf42e90521cd0a77cb6e995.jpg?resize=720%2C432&ssl=1?v=1661004119)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ഇടുക്കി: കഞ്ഞിക്കുഴിയില്‍ എന്‍.എസ്.എസ് ക്യാമ്പിനെത്തിയ വിദ്യാര്‍ഥിനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയായ അധ്യാപകന് പോലീസില്‍ കീഴടങ്ങി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് സ്റ്റേഷനില്‍ കീഴടങ്ങിയത്. വള്ളികുന്നം സ്വദേശി ഹരി ആര്.വിശ്വനാഥനെ (48) തിരെയാണ് പോക്സോ ചുമത്തി കഞ്ഞിക്കുഴി പോലീസ് കേസെടുത്തിരുന്നത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ അധ്യാപകന് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കുകയായിരുന്നു. പെണ്‍കുട്ടി വസ്ത്രം മാറുന്ന സ്ഥലത്ത് ഇയാള്‍ പല തവണ ഒളിഞ്ഞു നോക്കിയെന്നും ഇത് ചോദ്യം ചെയ്ത കുട്ടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്നും ശല്യപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. സംഭവം സംബന്ധിച്ച് രണ്ടു കേസുകളാണ് കഞ്ഞിക്കുഴി പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചതോടെ ഒളിവില്‍ പോയ അധ്യാപകന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)