Karimannor

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ് : യുവാവ് അറസ്റ്റില്‍

കരിമണ്ണൂര്‍: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. എറണാകുളത്ത് സ്ഥാപനം നടത്തുന്ന ആലപ്പുഴ തണ്ണീര്‍മുക്കം കരിക്കാട് സ്വദേശി പുത്തന്‍തറയില്‍ രഞ്ജിത്തി (34) നെയാണ് കരിമണ്ണൂര്‍ പോലീസ് ആലപ്പുഴയില്‍ നിന്ന് പിടികൂടിയത്. ചെക്കോസ്ലോവാക്യയില്‍ ജോലി വാഗ്ദാനം ചെയ്ത് കരിമണ്ണൂര്‍ സ്വദേശിയില്‍നിന്ന് 3.98 ലക്ഷം രൂപ തട്ടിയെടുത്തതായാണ് കേസ്. കഴിഞ്ഞവര്‍ഷമായിരുന്നു കേസിനാസ്പദമായ സംഭവം. പണം കൊടുത്തിട്ടും ജോലി ലഭിക്കാതിരുന്നതിനെത്തുടര്‍ന്നു കരിമണ്ണൂര്‍ സ്വദേശി കരിമണ്ണൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സിഐ ടി.വി ധനഞ്ജയദാസ്, എസ്ഐ ടി.ആര്‍. ദിപു, എസ്സിപിഒ പി. എസ്. അനോഷ്, സിപിഒ മുജീബ് റഹ്‌മാന്‍, രാജേഷ് എന്നിവരുടെ നേതതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

 

 

Related Articles

Back to top button
error: Content is protected !!