Local LiveMoolammattam

മൂലമറ്റം ടൗണില്‍ ഇടത്തോട്ട് കറങ്ങുന്ന ടൈംപീസ് വില്‍പ്പനക്കെത്തി

മൂലമറ്റം :ടൗണില്‍ ഇടത്തോട്ട് കറങ്ങുന്ന ടൈംപീസ് വില്‍പ്പനക്കെത്തി.സോനം എന്നു പേരുള്ള കമ്പനിയുടെ ടൈംപീസാണ് ടൗണിലെ ഒരു മൊബൈല്‍ കടയില്‍ ഇടത്തോട്ട് കറങ്ങുന്ന രീതിയില്‍ വില്‍പ്പനക്കെത്തിയത്. ടൈംപീസ് വാങ്ങാന്‍ ആളെത്തിയപ്പോള്‍ കടയുടമ പാക്കറ്റ് പൊട്ടിച്ച് ബാറ്ററി ഇട്ടപ്പോളാണ് ഇടത്തോട്ടാണ് സൂചി കറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
വിചിത്രമായി കറങ്ങുന്ന ടൈംപീസ് കണ്ട് കടയുടമയും ടൈം പീസ് വാങ്ങാന്‍ എത്തിയവരും അമ്പരന്നു.ഈരാറ്റുപേട്ടയിലെ ഒരു ഏജന്‍സി എത്തിച്ച് നല്‍കിയതാണ് ടൈംപീസ്. നിര്‍മ്മാണത്തിലെ പിഴവാകുമെന്ന് കരുതി ടൈം പീസുകള്‍ കമ്പനിക്ക് തിരിച്ചു നല്‍കാനൊരുങ്ങുകയാണ് കടയുടമ.

Related Articles

Back to top button
error: Content is protected !!