AccidentChuttuvattomThodupuzha

അരിക്കുഴ പാറക്കടവ്എം വിഐപി കനാലിന്റെ കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

തൊടുപുഴ : എംവിഐപി കനാലിന്റെ കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു.വഴിത്തല ജോസ് ഡെക്കറേഷന്‍്‌സ് ഉടമ കുഴികണ്ടത്തില്‍ പരേതനായ ബിജുവിന്റെ മകന്‍ ക്രിസ്ബിന്‍ (22) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഏഴിന് ശേഷം അരിക്കുഴ പാറക്കടവ് എംവിഐപി കനാലിന്റെ കടവില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്.നല്ല ഒഴുക്കും ഒരാള്‍ക്ക് മീതെ വെള്ളവുമുണ്ടായിരുന്നു. ഒഴുക്കില്‍ നിലകിട്ടാതെ പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കടവില്‍നിന്ന് 150 മീറ്ററോളം താഴെനിന്നാണ് മൃതദേഹം ലഭിച്ചതെന്ന് തൊടുപുഴ അഗ്‌നിരക്ഷാ സേന അധികൃതര്‍ പറഞ്ഞു. മൃതദേഹം തൊടുപുഴ വെങ്ങല്ലൂരുള്ള സ്വകാര്യ ആശുപത്രിയില്‍. അച്ഛന്‍ ബിജു മാസങ്ങള്‍ക്ക് മുമ്പാണ് മരിച്ചത്. എന്‍ജിനിയിറിംഗ് വിദ്യാര്‍ത്ഥിയാണ്. അമ്മ: ബിന്‍സി.

Related Articles

Back to top button
error: Content is protected !!