AccidentThodupuzha

ചരക്ക് ലോറിയും ഒമിനി വാനും കൂട്ടിയിടിച്ച് അപകടം : കരിങ്കുന്നം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

തൊടുപുഴ : ചരക്ക് ലോറിയും ഒമിനി വാനും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.ഇന്ന് പുലര്‍ച്ചെ 2 ഓടെ മൂവാറ്റുപുഴ അടൂപറമ്പിയിലുണ്ടായ അപകടത്തില്‍ തൊടുപുഴ കരിങ്കുന്നം സ്വദേശി തെരുവകാട്ടില്‍ ജോസഫ് പയസ് (21) ആണ് മരിച്ചത്.മൂവാറ്റുപുഴ ഭാഗത്ത് നിന്ന് തൊടുപുഴയിലേക്ക് ചരക്കുമായി പോവുകയായിരുന്ന ലോറി എതിര്‍ ദിശയില്‍ വന്ന ഒമിനി വാനിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജോസഫിനെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഇടിയുടെ ആഘാതത്തില്‍ ഒമിനി വാന്‍ പൂര്‍ണ്ണമായും ലോറി ഭാഗികമായും തകര്‍ന്നു. ലോറി ഡ്രൈവര്‍ അപകടത്തില്‍ പരിക്കുകളേല്‍ക്കാതെ രക്ഷപെട്ടു. മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
ജോസഫിന്റെ പിതാവ് : പയസ്, മാതാവ്: ബീന (കരിങ്കുന്നം പഞ്ചായത്ത് 10-ാം വാര്‍ഡ് മെമ്പര്‍).മുട്ടം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേയ്ക്കുള്ള പത്രമെടുക്കാന്‍ മൂവാറ്റുപുഴയിലേയ്ക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്.

 

Related Articles

Back to top button
error: Content is protected !!