ChuttuvattomThodupuzha

ക്ഷാമാശ്വാസ പ്രഖ്യാപനം പെന്‍ഷന്‍കാരെ കമ്പളിപ്പിക്കല്‍ : കെഎസ്എസ്പിഎ

തൊടുപുഴ : 21 ശതമാനം ക്ഷാമാശ്വാസം കുടിശികയുള്ളപ്പോള്‍ 39 മാസത്തെ കുടിശിക ഒഴിവാക്കി കേവലം രണ്ടു ശതമാനം മാത്രം ഏപ്രില്‍ മാസം മുതല്‍ അനുവദിച്ചത് പെന്‍ഷന്‍കാരോടുള്ള കടുത്ത വഞ്ചനയാണെന്നും തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ടുള്ള കണ്ണില്‍ പൊട്ടിയിടല്‍ മാത്രമാണെന്നും ഡിസിസി ജനറല്‍ സെക്രട്ടറി റ്റി.ജെ. പീറ്റര്‍ ആരോപിച്ചു. രണ്ടു ശതമാനം ക്ഷാമാശ്വാസം അനുവദിച്ച ഉത്തരവില്‍ 39 മാസത്തെ കുടിശ്ശിക നിഷേധിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തൊടുപുഴ സബ് ട്രഷറിക്കുമുമ്പില്‍ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിഷേധ സൂചകമായി ഉത്തരവിന്റെ പകര്‍പ്പ് കെഎസ്പിഎ പ്രവര്‍ത്തകര്‍ കത്തിച്ചു. പ്രതിഷേധ യോഗത്തില്‍ നിയോജക മണ്ഡലം പ്രസിഡന്റ് റോയി ജോര്‍ജ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഐവാന്‍ സെബാസ്റ്റ്യന്‍, ജോസഫ് അഗസ്റ്റിന്‍, ഗവര്‍വാസിസ്. കെ. സ്ഖറിയാസ്, പി.എസ്. ഹുസൈന്‍, അനസ് പള്ളിവേട്ട , ഷെല്ലി ജോണ്‍, എസ്.ജി. സുദര്‍ശനന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!