ChuttuvattomThodupuzha

അടിസ്ഥാന വര്‍ഗ്ഗങ്ങള്‍ സിപിഎമ്മില്‍ നിന്നും അകലുന്നു : സി.പി.ജോണ്‍

തൊടുപുഴ : കേരളത്തിലെ തൊഴിലാളികളും കര്‍ഷകരും ദളിത് ആദിവാസി പിന്നോക്കവിഭാഗങ്ങളും സിപിഎമ്മില്‍ നിന്നും അകന്നിരിക്കുകയാണെന്ന് സിഎംപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി ജോണ്‍ പറഞ്ഞു.തൊഴിലാളി ക്ഷേമനിധികളെ തകര്‍ക്കുകയും കര്‍ഷകരെ കടക്കെണിയില്‍ ആക്കി ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്ത ഈ സര്‍ക്കാര്‍ സഹകരണ കൊള്ളകള്‍ വഴി സഹകരണ മേഖലയെ കൊള്ളയടിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതിനെല്ലാം എതിരായിട്ടുള്ള കേരള ജനതയുടെ ധാര്‍മിക രോക്ഷമാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കണ്ടത്. തൊഴിലാളികള്‍ ആദിവാസി ദളിത് വിഭാഗങ്ങള്‍ അടക്കമുള്ളവര്‍ യുഡിഎഫിന് അനുകൂലമായി ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. ഈ നയം പിന്തുടരുകയാണെങ്കില്‍ ഇടതുപക്ഷങ്ങള്‍ക്ക് ബംഗാളിലെ വിധിയായിരിക്കും കേരളത്തിലും സംഭവിക്കാന്‍ പോകുന്നത്. സിഎംപി ഇടുക്കി ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ കുടയത്തൂര്‍ പാണ്ടോറ റിസോര്‍ട്ട് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സിഎംപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേഷ് ബാബു , ജില്ലാ സെക്രട്ടറി കെ.എ കുര്യന്‍ , ജോയിന്റ് സെക്രട്ടറിമാരായ അനീഷ് ചേനക്കര , ശ്രീജ മധു , കൃഷ്ണന്‍ കണിയാപുരം തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!