ChuttuvattomThodupuzha

ഭൂനിയമഭേദഗതി ബില്‍ തിരികെ അയക്കണം: ബിജെപി നേതാക്കള്‍ ഗവര്‍ണറെ സന്ദര്‍ശിച്ചു

തൊടുപുഴ: ഭൂനിയമഭേദഗതി ബില്‍ തിരികെ അയക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തൊടുപുഴയില്‍ സന്ദര്‍ശിച്ചു. തൊടുപുഴ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിലാണ് ബിജെപി ജില്ലാ നേതാക്കള്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്. ഈ ബില്ല് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായതിനാല്‍ തിരുത്തുന്നതിന് വേണ്ടി സര്‍ക്കാരിലേക്ക് അടിയന്തരമായി തിരിച്ചയക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു. വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരി പീഡനത്തിന് ഇരയായി കൊലചെയ്യപ്പെട്ട കേസിലെ പ്രതിയെ രക്ഷപ്പെടുന്നതിന് വേണ്ടി പോലീസ് സഹായിച്ചതും ഇരയുടെ കുടുംബത്തിന് എതിരെ വീണ്ടും ആക്രമണങ്ങള്‍ നടക്കുന്നതും ഗവര്‍ണറെ ധരിപ്പിച്ച ബിജെപി ജില്ലാ നേതൃത്വം വണ്ടിപ്പെരിയാര്‍ കേസ് കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കുന്നതിന് വേണ്ടി ഇടപെടണമെന്നും ഗവര്‍ണറോട് ആവശ്യപ്പെട്ടു. ബിജെപി ജില്ലാ ആക്ടിംഗ് പ്രസിഡന്റ് സി. സന്തോഷ് കുമാര്‍, ജനറല്‍ സെക്രട്ടറിമാരായ രതീഷ് വരകുമല, വി.എന്‍. സുരേഷ് എന്നിവരാണ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്.

 

 

 

 

Related Articles

Back to top button
error: Content is protected !!