ChuttuvattomThodupuzha

നഗരസഭ അസിസ്റ്റന്റ് എന്‍ജിനീയറെ ഭീഷണിപ്പെടുത്തിയ കൗണ്‍സിലര്‍ക്കും മുന്‍ കൗണ്‍സിലര്‍മാര്‍കുമെതിരെ കേസ്

തൊടുപുഴ : നഗരസഭ ഓഫീസിനുള്ളില്‍ കയറി അസിസ്റ്റന്റ് എന്‍ജിനീയറെ ഭീഷണിപ്പെടുത്തിയ കൗണ്‍സിലര്‍ക്കും സിപിഎം നേതാക്കളായ മുന്‍ കൗണ്‍സിലര്‍മാര്‍ക്കും നേരെ പോലീസ് കേസ്. കൗണ്‍സിലര്‍ കവിത അജി, മുന്‍ കൗണ്‍സിലര്‍മാരായ കെ.കെ.ഷിംനാസ്, കെ.കെ.ആര്‍ റഷീദ് എന്നിവര്‍ക്കെതിരെയാണ് തൊടുപുഴ പോലീസ് കേസെടുത്തത്. ഭീഷണിപ്പെടുത്തുകയും കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തെന്ന പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. കഴിഞ്ഞ 3നാണ് കേസിസാസ്പദമായ സംഭവം. വാര്‍ഡില്‍ മിച്ചം വന്ന ഫണ്ട് ചെലവഴിക്കുന്നതുമായി ബന്ധപ്പെട്ട് വാര്‍ഡ് കൗണ്‍സിലര്‍ മുന്‍ കൗണ്‍സിലര്‍മാരെ വിളിച്ച് വരുത്തി തന്നെ അസഭ്യം വിളിക്കുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് അസിസ്റ്റന്റ് എന്‍ജിനീയര്‍ സി.ടി അജിയുടെ പരാതി. എ.ഇ നഗരസഭ സെക്രട്ടറിക്ക് ഇത് സംബന്ധിച്ച്
നല്‍കിയ പരാതി പോലീസിനു കൈമാറുകയായിരുന്നു. തുടര്‍ന്ന് എ.ഇയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് കേസ് എടുത്തത്.

Related Articles

Back to top button
error: Content is protected !!