ChuttuvattomThodupuzha

ജാതി സെന്‍സസ് നടപ്പാക്കണം : കേരള ഗണക മഹാസഭ

തൊടുപുഴ :  ജാതി സെന്‍സസ് നടത്തുവാന്‍ സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് കേരള ഗണക മഹാസഭ താലൂക്ക് യൂണിയന്‍ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എം.പി. പ്രമോദിന്റെ അധ്യക്ഷതയില്‍ എന്‍എസ്എസ് ഹാളില്‍ നടന്ന വാര്‍ഷിക സമ്മേളനം സംസ്ഥാന ട്രഷറര്‍ ടി.കെ. വിജയന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചീഫ് ഓഡിറ്റര്‍ പി.എസ്. ഗോപി മുഖ്യപ്രഭാഷണം നടത്തി. യൂണിയന്‍ സെക്രട്ടറി സജീഷ് വി.എം വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കാര്‍ത്തിക അജേഷ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഫോക്ക്ലോര്‍ അക്കാദമി യുവപ്രതിഭ-22 അവാര്‍ഡ് ജേതാവ് (പടയണി) അമല്‍ ഗണകന്‍ പായിപ്പാടിനേയും മുതിര്‍ന്ന സഭാ പ്രവര്‍ത്തകരെയും സമ്മേളനത്തില്‍ ആദരിച്ചു.

ജില്ല സെക്രട്ടറി രതീഷ് ഗണകന്‍, യുവജനവേദി സംസ്ഥാന പ്രസിഡന്റ് അജേഷ് ബാലകൃഷ്ണണന്‍, വനിതാ വേദി ജില്ലാ പ്രസിഡന്റ് ശാന്താ ബാലകൃഷ്ണണന്‍, സെക്രട്ടറി സുജിത ജയദേവന്‍, ജില്ല കമ്മിറ്റി അംഗങ്ങളായ എം. ന്‍ . രാമകൃഷ്ണന്‍, പി.എം.ദാമോദരന്‍, വി.എസ്. കുമാര്‍ പൂമാല, വനിതാ വേദി സംസ്ഥാന കമ്മറ്റി അംഗം യു.എല്‍. കമലമ്മ, യുവജനവേദി സംസ്ഥാന കമ്മറ്റി അംഗം ജെയ്മോന്‍.എല്‍.പി എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!