ChuttuvattomThodupuzha

സിപിഎം ഇടുക്കി ജില്ലയെ സംഘര്‍ഷഭരിതമാക്കുന്നു: കേരള കോണ്‍ഗ്രസ്

തൊടുപുഴ: സിപിഎം ഇടുക്കി ജില്ലയെ സംഘര്‍ഷഭരിതമാക്കുന്നുവെന്ന് കേരള കോണ്‍ഗ്രസ്. ഗവര്‍ണറുടെ വരവിന്റെ പേരില്‍ അനാവശ്യ ഹര്‍ത്താല്‍ പ്രഖ്യാപിച്ചും വണ്ടിപ്പെരിയാറിലെ ബലാല്‍സംഗം ചെയ്തു കൊല ചെയ്യപ്പെട്ട ഇരയുടെ ബന്ധുക്കളെ അക്രമിച്ചവര്‍ക്ക് സംരക്ഷണം നല്‍കിയും മാങ്കുളത്ത് വനം വകുപ്പിന്റെ കടന്ന് കയറ്റത്തിന് ഉദ്യോഗസ്ഥരെ കയറൂരി വിട്ടും ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്ത നിലയിലും പട്ടയ ഭൂമി ഉപാധിരഹിതമായി ഉപയോഗിക്കാന്‍ കഴിയാത്ത നിലയില്‍ നിയമനിര്‍മാണം നടത്തിയും ഇടുക്കി ജില്ലയെ സിപിഎമ്മും സര്‍ക്കാരും സംഘര്‍ഷ ഭരിതവും ദുരിതപൂര്‍ണവും ആക്കിയിരിക്കുകയാണെന്ന് കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ ജേക്കബ് ആരോപിച്ചു.
കേരള നിയമസഭ പാസാക്കിയ ഭൂമി പതിവ് ഭേദഗതി നിയമത്തില്‍ കര്‍ഷകര്‍ ആഗ്രഹിക്കുന്ന കൂടുതല്‍ ഭേദഗതികള്‍ വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. നിയമസഭ പാസാക്കിയ നിയമം ഗവര്‍ണര്‍ ഒപ്പിട്ടാലും ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയില്ല. പി.ജെ ജോസഫ് നിയമസഭയില്‍ അവതരിപ്പിച്ച ഭേദഗതികള്‍ അംഗീകരിച്ചിരുന്നെങ്കില്‍ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടേനെയെന്നും എന്നാല്‍ ഇപ്പോഴത്തെ ഭേദഗതി ഗവര്‍ണര്‍ ഒപ്പിട്ടാല്‍ എല്ലാം പരിഹരിക്കപ്പെടും എന്നുള്ള ദുഷ്പ്രചരണം നടത്തുകയാണ് എല്‍.ഡി.എഫ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. ജില്ലയില്‍ വനം വകുപ്പ് കര്‍ഷകരുടെ മേല്‍ കടന്നുകയറ്റം നടത്തുന്നത് നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണം എന്നും
എം.ജെ ജേക്കബ് ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!