ChuttuvattomThodupuzha

ഉടുമ്പന്നൂര്‍ സെന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍ ഡോക്ടേഴ്സ് ദിനാചരണം

ഉടുമ്പന്നൂര്‍ : ഡോക്ടേഴ്സ് ഡേ ദിനത്തില്‍ ഡോക്ടര്‍മാരെ ആദരിക്കുകയും ,മഞ്ഞപ്പിത്ത പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തി ഉടുമ്പന്നൂര്‍ സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ ജെ.ആര്‍.സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ് വിദ്യാര്‍ത്ഥികള്‍. ജെ.ആര്‍.സി കോ-ഓര്‍ഡിനേറ്റര്‍ ബേബി, സ്‌കൗട്ട് മാസ്റ്റര്‍ ഡോണ്‍ , ഗൈഡ് മാസ്റ്റര്‍ ജൈജോ ,സീനിയര്‍ഷൈജി ടീച്ചര്‍ അസിസ്റ്റന്റ് ഷൈജു എന്നിവരുടെ നേതൃത്വത്തില്‍ ഉടുമ്പന്നൂര്‍് ഗവണ്‍മെന്റ് ആശുപത്രി സന്ദര്‍ശിക്കുകയും ഡോക്ടര്‍മാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി ആദരിക്കുകയും ചെയ്തു. ആശുപത്രിയിലുണ്ടായിരുന്ന എല്ലാ രോഗികള്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മധുര പലഹാരങ്ങള്‍ നല്‍കി തുടര്‍ന്ന് ആശുപത്രിയും പരിസരവും വൃത്തിയാക്കി.

തുടര്‍ന്ന് ഉടുമ്പന്നൂര്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വെള്ളത്തില്‍ കൂടി പകരുന്ന മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ രോഗം പകരുന്നത് എങ്ങനെയെന്നും രോഗം പ്രതിരോധിക്കുവാന്‍ സ്വീകരിക്കേണ്ട നടപടികള്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കുന്ന നോട്ടീസ് തയ്യാറാക്കുകയും ഉടുമ്പന്നൂര്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലും ഉടുമ്പന്നൂര്‍ പഞ്ചായത്തിലുള്ള വിവിധ സ്‌കൂളുകളിലും വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തുകയും ചെയ്തു. തട്ടക്കുഴ പി.എച്ച്.സി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഹരിലാല്‍ ശര്‍മ്മ, ഉടുമ്പന്നൂര്‍ സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ വിദ്യാരത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ബോധവല്‍ക്കരണ ക്ലാസും നടത്തി. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ് പുതൂര്‍ സ്മാര്‍ട്ട് പേരന്റിംഗിനെ കുറിച്ച് രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണ ക്ലാസും നടത്തി.

Related Articles

Back to top button
error: Content is protected !!