ChuttuvattomThodupuzha
വെട്ടിമറ്റം വിമല പബ്ലിക് സ്കൂളില്‍ പരിസ്ഥിതി ദിനം ആഘോഷിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/43462cb5-2dcc-4328-af22-15bf07276b36.jpg?resize=780%2C470&ssl=1?v=1717758293)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ : വെട്ടിമറ്റം വിമല പബ്ലിക് സ്കൂളില്‍ പരിസ്ഥിതി ദിനം ആഘോഷിച്ചു. വാര്‍ഡ് മെമ്പര്‍ ഷെമീന അബ്ദുല്‍ കരീം സ്കൂള്‍ ഗ്രൗണ്ടില്‍ നെല്ലിമരം നട്ട് ആഘോഷങ്ങള്‍ക് തുടക്കം കുറിച്ചു. സ്കൂള്‍ ലോക്കല്‍ മാനേജര്‍ സി. ഡിവീന അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ഷെമീന അബ്ദുള്‍ കരിം മുഖ്യപ്രഭാഷണം നടത്തി. സ്കൂള്‍ പ്രിന്‍സിപ്പല്‍ സി. ട്രീസ ജോസ് ആശംസ നേര്‍ന്നു. സയന്‍സ് അധ്യാപകരായ സുലി തോമസ്, സുനിത സുരേന്ദ്രന് തുടങ്ങിയവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് നടന്ന വിവിധ കലാപരിപാടികള്‍ ചടങ്ങിന് നിറം പകര്‍ന്നു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/poster-thodupuzha-new-one-scaled.jpg?resize=708%2C2339&ssl=1)