ChuttuvattomKudayathoor

ഫാ. കുര്യന്‍ എമ്പ്രയിലിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു

കുടയത്തൂര്‍ : കല്‍ക്കത്ത പ്രഭു ജിസ്വര്‍ഗിരിജ ജസ്യൂട്ട് കമ്മ്യൂണിറ്റി സുപ്പീരിയറും ഇടവക വികാരിയുമായ ഫാ. കുര്യന്‍ എമ്പ്രയിലിന്റെ സന്ന്യാസ ജീവിതത്തിന്റെ സുവര്‍ണ്ണജൂബിലി ആഘോഷിച്ചു. മൂലമറ്റം സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ ജൂബിലിയേറിയന്റെ മുഖ്യ കാര്‍മികത്വത്തില്‍ സമൂഹബലി അര്‍പ്പിച്ചു. പാരീഷ് ഹാളില്‍ ചേര്‍ന്ന അനുമോദന യോഗത്തില്‍ ഫോറോന വികാരി ഫാ. കുര്യന്‍ കാലായില്‍ ഉദ്ഘാടനം ചെയ്തു. കുടയത്തൂര്‍ പള്ളി വികാരി ഫാ.ജേക്കബ് പൊട്ടക്കുളത്ത് അധ്യക്ഷത വഹിച്ചു.

ഫാ. അബ്രാഹം ഏരിമറ്റം , ഫാ.തോമസ് വലിയവീട്ടില്‍, ഫാ. കുര്യാക്കോസ് താന്നിക്കല്‍, ഫാ.തോമസ് ബ്രാഹ്‌മണവേലില്‍ , ഫാ.തോമസ് താന്നി മലയില്‍, ഡോ. കൊച്ചുറാണി അജിത്ത് , ഡോ. തോംസണ്‍ പിണക്കാട്ട് , ഫൊറോന പാരീഷ് കൗണ്‍സില്‍ സെക്രട്ടറി റോയ്.ജെ. കല്ലറങ്ങാട്ട്, മൈക്കിള്‍ പുലയന്‍പറമ്പില്‍, ഈപ്പന്‍ എമ്പ്രയില്‍, സരിന്‍ എമ്പ്രയില്‍  എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!