ChuttuvattomThodupuzha

കഞ്ചാവ് കടത്ത് : പ്രതികള്‍ക്ക് കഠിന തടവും പിഴയും

തൊടുപുഴ : കഞ്ചാവ് കടത്തിക്കൊണ്ടു വന്ന കേസില്‍ പ്രതികള്‍ക്ക് കഠിന തടവും പിഴയും ശിക്ഷ. 20 കി.ഗ്രാം. കഞ്ചാവും 170 ഗ്രാം ഹാഷിഷ് ഓയിലും ആംപ്യൂളുകളും കൈവശം വച്ച് കടത്തികൊണ്ടുവന്ന കേസില്‍ ഒന്നാം പ്രതി ആലപ്പുഴ ചമ്പക്കുളം നെടുമുടി പോങ്ങപോസ്റ്റ് കല്ലുപറമ്പില്‍ വിനോദ് ഔസേപ്പ്(31), രണ്ടാം പ്രതി തൃക്കൊടിത്താനം പുളിക്കാട്ടെപ്പടി തുണ്ടിയില്‍ ജെബി ജെയിംസ്(33) എന്നിവരെയാണ് തൊടുപുഴ എന്‍ഡിപിഎസ് പ്രത്യേക കോടതി ജഡ്ജി കെ.എന്‍. ഹരികുമാര്‍ ശിക്ഷിച്ചത്.

ഒന്നാം പ്രതിയ്ക്ക് എട്ട് വര്‍ഷം കഠിന തടവും രണ്ടാം പ്രതിയ്ക്ക് 10 വര്‍ഷം കഠിന തടവുമാണ് ശിക്ഷ. ഇരുവരും 50,000 രൂപ വീതം പിഴ അടയ്ക്കണം. പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷം കൂടി കഠിന തടവ് അനുഭവിക്കണം. 2021 ഏപ്രില്‍ 22ന് കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ നിന്ന് കാഞ്ഞിരപ്പള്ളി സബ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് പിടികൂടിയത്. കാഞ്ഞിരപ്പള്ളി എസ്എച്ച്ഒ ആയിരുന്ന എന്‍. ബിജു, ഷൈജു എം.ജെ. എന്നിവര്‍ അന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി എന്‍ഡിപിഎസ് കോടതി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബി. രാജേഷ് ഹാജരായി.

 

Related Articles

Back to top button
error: Content is protected !!