ChuttuvattomThodupuzha

ഹരിത തെരഞ്ഞെടുപ്പ് ; ജില്ലയില്‍ അഞ്ച് മാതൃകാ ഹരിത ബൂത്തുകള്‍

തൊടുപുഴ : ജില്ലയില്‍ വോട്ടെടുപ്പ് ഹരിതാഭമാക്കുന്നതിന്റെ ഭാഗമായി അഞ്ച് മാതൃകാ ഹരിത ബൂത്തുകള്‍ സജ്ജമാക്കും. മുട്ടം മലങ്കരയിലെ ബൂത്തിന് പുറമേയാണ് ജില്ലയിലെ ഓരോ നിയമസഭാമണ്ഡലത്തിലും ഒന്ന് എന്ന നിലയില്‍ മാതൃകാ ബൂത്തുകള്‍ തുറക്കുന്നത്. മാലിന്യ രഹിതമായി വോട്ടെടുപ്പുകേന്ദ്രങ്ങളെ കാത്തുസൂക്ഷിക്കുന്നതിനാണ് മാതൃകാ ബൂത്തുകള്‍ ഒരുക്കുന്നത്. കുടിവെള്ളമെടുക്കാനും മറ്റുമായി വാട്ടര്‍ ഡിസ്പെന്‍സറുകള്‍, കുപ്പി/ചില്ല് ഗ്ലാസുകള്‍, മാലിന്യം തരംതിരിച്ച് ശേഖരിക്കാന്‍ ബിന്നുകള്‍,മാലിന്യനീക്കം ഉറപ്പുവരുത്തി ഹരിതകര്‍മ്മ സേനയുടെ സേവനം,ബൂത്തുകളില്‍ ഒറ്റത്തവണ ഉപഭോഗ വസ്തുക്കളായ പേപ്പര്‍ പ്ലേറ്റ് ഗ്ലാസ് എന്നിവ ഒഴിവാക്കല്‍ , പ്ലാസ്റ്റിക്കില്ലാത്ത അലങ്കാരങ്ങള്‍ തുടങ്ങിയവ മാതൃകാ ബൂത്തുകളില്‍ ഉറപ്പാക്കും.

ഇടുക്കി സബ്കളക്ടര്‍ ഡോ. അരുണ്‍ എസ് നായരുടെ ചേംബറില്‍ നടന്ന യോഗം ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കി. ഇടുക്കി മണ്ഡലത്തിലെ വാഴത്തോപ്പ് ജിഎച്ച്എസ്എസിലെ 80-ാം നമ്പര്‍ ബൂത്ത്് , ഉടുമ്പഞ്ചോലയില്‍ ശാന്തമ്പാറ ഗവ. ഹൈസ്‌കൂള്‍ ബൂത്ത്,പീരുമേട്ടില്‍ തേക്കടി അമലാംബിക കോണ്‍വെന്റ് ഇംഗ്ലീഷ് സ്്കൂള്‍(ബൂത്ത് നമ്പര്‍ 107),തൊടുപുഴയില്‍ മുട്ടം ഗവ. ഹൈസ്‌കൂള്‍ (ബൂത്ത് 162),ദേവികുളത്ത് ചിത്തിരപുരം ഗവ.ഹൈസ്‌കൂള്‍ എന്നി ബൂത്തുകളെയാണ് മാതൃകാ ഹരിത ബൂത്തുകളായി തീരുമാനിച്ചിട്ടുള്ളത്. ശുചിത്വ മിഷന്‍ സാമ്പത്തിക സഹായത്തോടെയാണ് മാതൃകാ ബൂത്തുകളൊരുങ്ങുക.

 

Related Articles

Back to top button
error: Content is protected !!