ChuttuvattomCrimeIdukki

ഗര്‍ഭിണിയുടെ മൂന്ന് പവന്‍ സ്വര്‍ണ്ണമാല മോഷ്ടിച്ചു കടന്നു

ഇടുക്കി: മറയൂര്‍ കോളനിയില്‍ മോഷ്ടാക്കള്‍ വീടിനുള്ളില്‍ കയറി സ്വര്‍ണ്ണമാല മോഷ്ടിച്ചു കടന്നു. പത്തടിപ്പാലത്ത്  ശശികലയുടെ വീട്ടില്‍ നിന്നുമാണ് എട്ടുമാസം ഗര്‍ഭിണിയായ  മകള്‍ നിത്യയുടെ താലിമാല മോഷണം പോയത്. ചൊവ്വാഴ്ച അര്‍ധരാത്രി ഒരു മണിയോടെയാണ് സംഭവം. മാസങ്ങളായി പൂട്ടിക്കിടന്നിരുന്ന വീട്ടില്‍ വാടകയ്ക്ക് താമസം തുടങ്ങിയിട്ട് നാല് ദിവസമേ ആകുന്നുള്ളൂ.  പുറകുവശത്ത് വാതില്‍ തള്ളിത്തുറന്ന കയറിയ മോഷ്ടാവ് ശശികലയും നിത്യയും കിടന്ന മുറിയില്‍ അലമാര തുരന്നാണ്  മോഷ്ടിച്ചിരിക്കുന്നത്. ഈ സമയത്ത് ചെറിയ അനക്കം കേട്ടിരുന്നെങ്കിലും കാറ്റും വൈദ്യുതിയും ഇല്ലാത്തതിനാല്‍  നോക്കാന്‍ കളഞ്ഞില്ല എന്ന് ശശികല പറയുന്നു. പിന്നീട് നോക്കുമ്പോള്‍ ആണ് ആരോ ചാടി ഓടുന്നത് കണ്ടത്. അലമാര തുറന്ന്‌ നോക്കിയപ്പോള്‍ മാല കണ്ടില്ല. ഉടന്‍തന്നെ പോലീസിനെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന്  വിവരങ്ങള്‍ ശേഖരിച്ച് പരിശോധന നടത്തിവരിക്കുകയാണ്. ഗര്‍ഭിണിയായതിനാല്‍ മാല ദേഹത്ത് കൊള്ളുമെന്നതില്‍ ദിവസവും ഊരി വച്ചിട്ട് കിടക്കുന്നതത് പതിവാണെന്നും  ഇങ്ങനെ ഊരി അലമാരയില്‍ വച്ച് സ്വര്‍ണ മാലയാണ് മോഷണം പോയതെന്നും ശശികല പറഞ്ഞു.

Related Articles

Back to top button
error: Content is protected !!