Kerala

ഹയര്‍സെക്കന്ററി അലോട്ട്‌മെന്റ് നാളെ അവസാനിക്കും

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ മൂന്നാമത്തേതും അവസാനത്തേതുമായ അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ചൊവ്വാഴ്ച്ച അവസാനിക്കും. മൂന്നാമത്തെ അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ജൂലൈ 1ന് രാവിലെ 10മുതലാണ് ആരംഭിച്ചത്. ജൂലൈ 4ന് വൈകിട്ട് 4വരെയാണ് പ്രവേശനം. മൂന്നാമത്തെ അലോട്ട്‌മെന്റ് വിവരങ്ങള്‍ അഡ്മിഷന്‍ ഓര്‍ത്ത പോര്‍ട്ടലായ https://hscap.kerala.gov.in വഴി പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിച്ചവര്‍ കാന്‍ഡിഡേറ്റ് ലോഗിനിലെ ‘Third Allot Results’ എന്ന ലിങ്കില്‍ നിന്നും ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററില്‍ പ്രതിപാദിച്ചിരിക്കുന്ന സ്‌കൂളില്‍ രക്ഷകര്‍ത്താവിനോടൊപ്പം പ്രവേശനത്തിനായി ആവശ്യമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം ഹാജരാകണം.

 

Related Articles

Back to top button
error: Content is protected !!