ChuttuvattomThodupuzha

മനുഷ്യസേവനമാണ് ഏറ്റവും വലിയ സാമൂഹ്യപ്രവര്‍ത്തനം : ഫ്രാന്‍സീസ് ജോര്‍ജ് എംപി

കൊഴുവനാല്‍: സമൂഹത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകളെ ചേര്‍ത്തുപിടിക്കുന്ന മനുഷ്യസേവന പ്രവര്‍ത്തനമാണ് ഏറ്റവും വലിയ സാമൂഹ്യപ്രവര്‍ത്തനമെന്ന് ഫ്രാന്‍സീസ് ജോര്‍ജ് എംപി അഭിപ്രായപ്പെട്ടു. കാരുണ്യപ്രവര്‍ത്തനങ്ങളില്‍ പൊതുപ്രവര്‍ത്തകര്‍ നേതൃത്വം കൊടുക്കുന്നത് സമൂഹത്തിന് മാതൃകയാണെന്നും ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കലും സുമനസ്സുകളും ചേര്‍ന്ന് നടപ്പിലാക്കുന്ന സ്‌നേഹദീപം ഭവനപദ്ധതി സമൂഹത്തിനാകെ മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്‌നേഹദീപം ഭവനപദ്ധതിപ്രകാരമുള്ള നാല്‍പ്പത്തിനാലാം സ്‌നേഹവീടിന്റെ ശിലാസ്ഥാപനം കൊഴുവനാല്‍ പഞ്ചായത്തിലെ കെഴുവംകുളത്ത് നിര്‍വ്വഹിക്കുകയായിരുന്നു അഡ്വ. ഫ്രാന്‍സീസ് ജോര്‍ജ് എം.പി. കൊഴുവനാല്‍ പഞ്ചായത്തില്‍ സ്‌നേഹദീപം പദ്ധതിയില്‍ നിര്‍മ്മിക്കുന്ന ഇരുപത്തിമൂന്നാം സ്‌നേഹവീടാണിത്. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോസി പൊയ്കയില്‍, കൊഴുവനാല്‍ സഹകരണബാങ്ക് പ്രസിഡന്റ് ജോസ് പി.മറ്റം, ബാങ്ക് വൈസ് പ്രസിഡന്റ് എമ്മാനുവല്‍ നെടുംപുറം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേഷ് ബി, പഞ്ചായത്ത് മെമ്പര്‍മാരായ ആലീസ് ജോയി മറ്റത്തില്‍, ആനീസ് കുര്യന്‍, സ്‌നേഹദീപം സൊസൈറ്റി ഭാരവാഹികളായ ജോസ് ടി ജോണ്‍ തോണക്കരപാറയില്‍, ജഗന്നിവാസന്‍ പിടിയ്ക്കാപറമ്പില്‍, ജെയിംസ് കോയിപ്ര, ബെന്നി കോട്ടേപ്പള്ളി, ഷാജി ഗണപതിപ്ലാക്കല്‍, മാത്തുക്കുട്ടി വലിയപറമ്പില്‍, ഷാജി വെള്ളാപ്പള്ളി, സാജി വളവനാല്‍, ജോസ് കോയിക്കല്‍, എം.എ. ജോര്‍ജ് മണിയങ്ങാട്ട്, എബ്രാഹം മനയ്ക്കലയ്യാട്ട് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!