ChuttuvattomThodupuzha

ജില്ലയില്‍ മഴ കനത്തു ; ജാഗ്രതാ നിര്‍ദേശം

തൊടുപുഴ: ജില്ലയില്‍ ഇന്നലെ മുതല്‍ മഴ ശക്തിയാര്‍ജിച്ചു. വിവിധ മേഖലകളില്‍ ഇന്നലെ കനത്ത മഴയാണ് ലഭിച്ചത്. പലയിടങ്ങളിലും കെടുതികളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഇന്നലെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തൊടുപുഴ ഉള്‍പ്പെടെയുള്ള ലോറേഞ്ച് മേഖലകളില്‍ ഇന്നലെ പകല്‍ സമയം മഴ ശക്തമായിരുന്നു. മൂന്നാര്‍, അടിമാലി, ചെറുതോണി, കട്ടപ്പന, കുമളി, നെടുങ്കണ്ടം, പീരുമേട് തുടങ്ങി ഹൈറേഞ്ച് മേഖലകളിലും കനത്ത മഴ പെയ്തു. ഇന്നലെ രാവിലെ 8.30 മുതല്‍ മൂന്നു വരെയുള്ള ആറര മണിക്കൂറിനിടെ ഉടുമ്പന്നൂരില്‍ 55 മില്ലിമീറ്ററും മൂന്നാറില്‍ 54.5 മില്ലിമീറ്ററും ചെറുതോണിയില്‍ 47.5 മില്ലിമീറ്ററും മഴ പെയ്തതായാണ് ഓട്ടമേറ്റഡ് വെതര്‍ സ്റ്റേഷനുകളില്‍ രേഖപ്പെടുത്തിയ കണക്ക്. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ ജില്ലയില്‍ പെയ്തതു ശരാശരി 54.52 മില്ലിമീറ്റര്‍ മഴയാണ്. ദേവികുളം താലൂക്കിലായിരുന്നു കൂടുതല്‍ മഴ. 78.8 മില്ലീമീറ്റര്‍,തൊടുപുഴ-40, ഇടുക്കി -48.8, പീരുമേട് -72, ഉടുമ്പന്‍ചോല-33 എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളില്‍ പെയ്ത മഴയുടെ കണക്ക്. മണ്ണിടിഞ്ഞും മരം വീണും ഗതാഗത തടസവും വീടുകള്‍ക്കു കേടുപാടും ഇന്നലെ റിപ്പോര്‍ട്ട്ചെയ്തിട്ടുണ്ട്.

 

Related Articles

Back to top button
error: Content is protected !!