ChuttuvattomThodupuzha

ആകാശ യാത്ര അവിസ്മരണീയമാക്കി ജെസിഐ തൊടുപുഴ ഗ്രാന്‍ഡ്

തൊടുപുഴ : ഇതുവരെ വിമാനയാത്ര നടത്താത്ത 50 വയസില്‍ കൂടുതല്‍ പ്രായമുള്ള ആളുകളെ ഉള്‍പ്പെടുത്തിയുള്ള വിമാനയാത്ര സംഘടിപ്പിച്ച് ജെസിഐ തൊടുപുഴ ഗ്രാന്‍ഡ്. ഒരിക്കലും നടക്കില്ല എന്ന് കരുതിയ വിമാന യാത്ര നടന്നതിന്റെ ആഹ്ലാദത്തിലാണ് പോയവര്‍ എല്ലാവരും. അര്‍ഹതപ്പെട്ട രണ്ടുപേര്‍ക്ക് സൗജന്യ വിമാനയാത്ര നല്‍കിയാണ് യാത്രകൂടുതല്‍ ജനകീയമാക്കിയത്. മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ 40 അംഗ സംഘമാണ് വിമാനയാത്രയില്‍ ഉണ്ടായിരുന്നത്.

കൊച്ചിയില്‍ നിന്ന് രാവിലെ 7ന് ബാംഗ്ലൂര്‍ക്കും ബാംഗ്ലൂരില്‍ നിന്ന് രാത്രി 10.20 ന് തിരികെ കൊച്ചിയിലേക്കും ഉള്ള യാത്രയ്ക്കിടയില്‍ ബാംഗ്ലൂരിലെ പ്രശസ്തമായ ഇസ്‌കോണ്‍ ടെമ്പിള്‍ ലാല്‍ബാഗ്, കബാന്‍ പാര്‍ക്ക്, വിശ്വേശ്വര മ്യൂസിയം എന്നിവയെല്ലാം ഉള്‍പ്പെടുത്തി ബാംഗ്ലൂര്‍ സിറ്റി വിനോദ യാത്രയും നടത്തി. തൊടുപുഴ ഗ്രാന്‍ഡ് പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസ്, സെക്രട്ടറി ജീസ് ജോണ്‍സണ്‍, പ്രോഗ്രാം ഡയറക്ടര്‍ വിഷ്ണുനിള എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

Related Articles

Back to top button
error: Content is protected !!