Karimannur

ജില്ലാ ജൂണിയര്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ നാഗപ്പുഴ സെന്റ്.മേരീസ് പബ്ലിക് സ്‌കൂള്‍ ചാമ്പ്യന്‍മാരായി

കരിമണ്ണൂര്‍: ജില്ലാ ജൂണിയര്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ നാഗപ്പുഴ സെന്റ്.മേരീസ് പബ്ലിക് സ്‌കൂള്‍ ചാമ്പ്യന്‍മാരായി. വണ്ണപ്പുറം കരാട്ടേ സ്‌പോര്‍ട്‌സ് ക്ലബ്ബിനാണ് രണ്ടാം സ്ഥാനം. മത്സരങ്ങള്‍ ഒളിമ്പിക് വേവ് ജില്ലാ ചെയര്‍മാന്‍ എം.എന്‍. ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി എം.എസ്. പവനന്‍ അധ്യക്ഷത വഹിച്ചു. വിവിധ ക്ലബുകളെ പ്രതിനിധീകരിച്ച് 60 നു മേല്‍ കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. 22,23 തീയതികളിലായി കോഴിക്കോട് വെച്ച് നടക്കുന്ന സംസ്ഥാന ജൂണിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുവാനുള്ള ജില്ലാ ടീമിനെ മത്സരത്തില്‍ നിന്നും തെരഞ്ഞെടുത്തു. ഇടുക്കി ജില്ലാ ബോക്‌സിങ് അസോസിയേഷന്‍ സെക്രട്ടറി ബേബി എബ്രഹാം, പരിശീലകരായ എബിന്‍ ബേബി, വന്ദന പ്രബീഷ്, ഇടുക്കി ജില്ല തായ്ക്വണ്ടോ അസോസിയേഷന്‍ സെക്രട്ടറി സലിം എ, സെന്‍മേരിസ് സ്‌കൂള്‍ അധ്യാപകന്‍ മനു എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!