ChuttuvattomThodupuzha

കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ ; ടാലന്റ് എക്‌സാം സംഘടിപ്പിച്ചു

തൊടുപുഴ : കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ തൊടുപുഴ ഉപജില്ല അലിഫ് ടാലന്റ് എക്‌സാം സംഘടിപ്പിച്ചു. കുമ്പന്‍ കല്ല് ബിടിഎം എല്‍പി സ്‌കൂളില്‍ സംഘടിപ്പിച്ച അലിഫ് ടാലന്റ് എക്‌സാമില്‍ എല്‍പി വിഭാഗത്തില്‍ രിസാല പി.എസ് (ബിടിഎം എല്‍പി സ്‌കൂള്‍ കുമ്മന്‍കല്ല് ) ഒന്നാം സ്ഥാനവും, ഫാത്തിമത്ത് സുഹൈല (എസ്ജി യുപിഎസ് മുതലക്കോടം )രണ്ടാം സ്ഥാനവും നേടി. യുപി വിഭാഗത്തില്‍ മിന സലീം എസ്ജി (യുപിഎസ് മുതലക്കോടം) ഒന്നാം സ്ഥാനവും, ഹിബ ഫാത്തിമ (എസ്ജിഎച്ച്എസ് ഉടമ്പന്നൂര്‍)
രണ്ടാം സ്ഥാനവും നേടി. തുടര്‍ന്ന് നടത്തിയ പൊതുസമ്മേളനത്തില്‍ വിജയികളായവര്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. അറബി ഭാഷയുടെ വളര്‍ച്ചയുടെ പ്രാധാന്യത്തെക്കുറിച്ച് കുംമ്പന്‍കല്ല് ബിടിഎം എല്‍പി സ്‌കൂള്‍ അധ്യാപകന്‍ ഷിഹാദ് എംക്ലാസ്എടുത്തു. കെഎടി എഫ് ജില്ലാ ട്രഷറര്‍ നജുമുദ്ധീന്‍ എം അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സുബൈര്‍ സിഎം , വനിത വിംഗ് അംഗം ജാസ്മിനാ ബീഗം എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!