ChuttuvattomThodupuzha

കോലാനി സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറിക്ക് എന്‍എബിഎച്ച് അംഗീകാരം

തൊടുപുഴ : മികച്ച പ്രവര്‍ത്തനത്തിനുള്ള കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ എന്‍എബിഎച്ച് അംഗീകാരം കോലാനി സര്‍ക്കാര്‍ മോഡല്‍ ഹോമിയോ ഡിസ്‌പെന്‍സറിക്ക് ലഭിച്ചു. തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജില്‍ നിന്ന് മുന്‍സിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. എ കരീം, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു പത്മകുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ കവിത വേണു, ഡിഎംഒ. ഡോ.വിനീത ആര്‍.പുഷ്‌ക്കരന്‍, ഡി.പി.എം. ഡോ. എം എസ് നൗഷാദ്, മെഡിക്കല്‍ ഓഫീസര്‍ ഡോ.അനു വിജയന്‍, ഡോ.സൂര്യമോള്‍ വി.എസ്, എന്നിവര്‍ ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. കഴിഞ്ഞ ഒക്ടോബറില്‍ കേന്ദ്ര സംഘം നേരിട്ടെത്തി വിലയിരുത്തിയ ശേഷമാണ് അംഗീകാരം നല്‍കിയത്. ഡിസ്‌പെന്‍സറിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ മികവ്, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍, രേഖകളുടെ കൃത്യത, ഔഷധങ്ങളുടെ സംഭരണം, വിതരണം, രോഗപരിശോധന, ശുചിത്വം, ഭിന്നശേഷി സൗഹൃദം, യോഗ പരിശീലനം തുടങ്ങിയവയിലെ മികവ് പരിഗണിച്ചാണ് അംഗീകാരം.

Related Articles

Back to top button
error: Content is protected !!